

തളിപ്പറമ്പ്: സുസ്ഥിര വിദ്യാഭ്യാസം സുരക്ഷിത സമൂഹം എന്ന പ്രമേയത്തില്‍ ഫെബ്രുവരി 25, 26, 27 തിയ്യതികളില്‍ തളിപ്പറമ്പ് നാടുകാണി കാമ്പസില്‍ നടക്കുന്ന അല്‍മഖര്‍ 33-ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലാ ലീഡേഴ്‌സ് സംഗമം 20ന് രണ്ട് കേന്ദ്രങ്ങളിലായി അരങ്ങേറും. വൈകിട്ട് മൂന്നിന് കണ്ണൂര്‍ അല്‍ അബ്‌റാറില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പാനൂര്‍, തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി, ചക്കരക്കല്‍, കമ്പില്‍, കണ്ണൂര്‍ സോണ്‍ പ്രതിനിധികള്‍ പങ്കെടുക്കും.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി എം കെ ഹാമിദ് മാസ്റ്റര്‍ ചൊവ്വ, എസ് എം എ ജില്ലാ പ്രസിഡന്റ് കെ അബ്ദുല്‍ റഷീദ് ദാരിമി നൂഞ്ഞേരി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുല്ലക്കുട്ടി ബാഖവി കൊട്ടപ്പൊയില്‍ എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്കും.

അല്‍മഖര്‍ നാടുകാണി കാമ്പസില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പയ്യന്നൂര്‍, മാടായി, തളിപ്പറമ്പ്, ശ്രീകണ്ഠപുരം സോണ്‍ പ്രതിനിധികള്‍ പങ്കെടുക്കും. സെഷനുകള്‍ക്ക് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി കെ അബ്ദുറഷീദ് നരിക്കോട്, എസ് വൈ എസ് ജില്ലാ സെക്രട്ടറി മുഹമ്മദ് റഫീഖ്, അമാനി തട്ടുമ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കും.

