
ദോഹ: അംബേദ്കര്‍ ദിനത്തിന്റെ ഭാഗമായി ‘ഇന്‍ റിമംബറന്‍സ് ഓഫ് അംബേദ്കര്‍, സംവിധാന്‍ ഓര് സ്ത്രീ’ എന്ന തലക്കെട്ടില്‍ വനിതകള്‍ക്കായി ടേബ്ള്‍ടോക്ക് സംഘടിപ്പിച്ചു. നടുമുറ്റം ഖത്തറും പ്രവാസി വെല്‍ഫെയര്‍ വുമണ്‍ എംപവര്‍ വിംഗും സംയുക്തമായിട്ടാണ് ടേബ്ള്‍ടോക്ക് സംഘടിപ്പിച്ചത്.

അംബേദ്കര്‍ സ്ത്രീകള്‍ക്കുവേണ്ടി ഏറ്റവും ശക്തമായി നിലകൊണ്ട നേതാവായിരുന്നെന്നും അദ്ദേഹത്തിന്റെ സ്ത്രീ ശാക്തീകരണ നിയമങ്ങളെക്കുറിച്ച് സ്ത്രീകള്‍ക്ക് ഇനിയും അവബോധമുണ്ടാകേണ്ടതുണ്ടെന്നും ടേബ്ള്‍ടോക്കില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

നടുമുറ്റം പ്രസിഡന്റ് സന നസീം ഉദ്ഘാടനം ചെയ്തു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റും വുമണ്‍ എംപവര്‍മെന്റ് വിംഗ് കണ്‍വീനറുമായ ലത കൃഷ്ണ അധ്യക്ഷത വഹിച്ചു.
അംബേദ്കര്‍ യുഗം എന്ന വിഷയത്തില്‍ ജുമാന, ഇക്വാലിറ്റി ബിഫോര്‍ ലോ എന്ന തലക്കെട്ടില്‍ സഹല കോലോത്തൊടി, നോണ്‍ ഡിസ്ക്രിമിനേഷന്‍ ആന്‍ഡ് സ്പെഷ്യല്‍ പ്രൊവിന്‍സ് എന്ന വിഷയത്തില്‍ അഹ്സന കരിയാടന്‍, സെക്ഷ്വല്‍ ഹരാസ്മെന്റ് ആന്റ് വര്ക്പ്ലൈസ് സേഫ്റ്റി എന്ന തലക്കെട്ടില്‍ ഷബാന തസ്നീം, ഹിന്ദുകോഡ് ബില്‍ തലക്കെട്ടില്‍ ഭവ്യ, പൊളിറ്റിക്കല്‍ എംപവര്‍മെന്റ് എന്ന തലക്കെട്ടില്‍ വാഹിദാ സുബി തുടങ്ങിയവര്‍ വിഷയം അവതരിപ്പിച്ചു.
ഐ സി സി വുമണ്‍സ് വിംഗ് സെക്രട്ടറി ആബിദ സുബൈര്‍, പ്രവാസി വെല്‍ഫെയര്‍ ജില്ലാ കമ്മറ്റികളുടെ വനിതാ ഭാരവാഹികള്‍, നടുമുറ്റം വിവിധ ഏരിയ ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് ക്രിയാത്മകമായ ചര്‍ച്ചയും നടന്നു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന സെക്രട്ടറിയും നടുമുറ്റം വൈസ് പ്രസിഡന്റുമായ സജ്ന സാക്കി മോഡറേറ്ററായിരുന്നു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മിറ്റിയംഗം സകീന അബ്ദുല്ല സ്വാഗതവും അഫീഫ നന്ദിയും പറഞ്ഞു. പരിപാടിയില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചവര്‍ക്ക് ഉപഹാരം സമ്മാനിച്ചു. പ്രവാസി വെല്‍ഫെയര്‍, നടുമുറ്റം ഭാരവാഹികള്‍ പരിപാടിക്ക് നേതൃത്വം നല്കി.

