ഓഗസ്റ്റ് 15 മുതല്‍ നെയ്മീന്‍ മത്സ്യബന്ധനത്തിന് നിരോധനം

Web Desk
1 Min Read

ദോഹ: മത്സ്യസമ്പത്തും സമുദ്രവിഭവങ്ങളും സംരക്ഷിച്ച് അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി നെയ്മീന്‍ (അയക്കൂറ) മത്സ്യബന്ധനത്തിന് എല്ലാ വര്‍ഷവും ഏര്‍പ്പെടുത്തുന്ന സീസണല്‍ നിരോധനം ഇത്തവണ ഓഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 31 വരെ പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഫിഷറീസ് വകുപ്പ് അറിയിച്ചു.

city exchange

നിരോധന കാലയളവില്‍ സ്ഥിര ഗില്‍നെറ്റുകള്‍ ഉപയോഗിച്ച് നെയ്മീന്‍ പിടിക്കുന്നത് പൂര്‍ണമായും വിലക്കിയിട്ടുണ്ട്. ഇതോടൊപ്പം, നെയ്മീന്‍ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന വലകളുടെ വ്യാപാരത്തിനും ഗതാഗതത്തിനും നിരോധനം ബാധകമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, സീസണല്‍ നിരോധനവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് കൈവല ഉപയോഗിച്ച് മാത്രം നെയ്മീന്‍ പിടിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അനുമതിയുണ്ടാകും.

മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും ഖത്തറിന്റെ സമുദ്രപരിസ്ഥിതി വരുംതലമുറകള്‍ക്കായി കാത്തുസൂക്ഷിക്കുന്നതിനും മത്സ്യത്തൊഴിലാളികളും വ്യാപാരികളും പൊതുജനങ്ങളും സീസണല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു. സമുദ്രവിഭവങ്ങളുടെ ദീര്‍ഘകാല സംരക്ഷണത്തിന് എല്ലാവരുടെയും കൂട്ടായ സഹകരണം അനിവാര്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!