
ആലുവ: ആലുവ നിയോജക മണ്ഡലത്തില്‍ സ്വന്തമായി സ്ഥാലമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുമൂലം സുരക്ഷിതമായ വീടില്ലാതെ ബുദ്ധിമുട്ടുന്ന വിധവകളായ അമ്മമാര്‍ക്കും മക്കള്‍ക്കും സുരക്ഷിതമായ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്കുവാന്‍ അന്‍വര്‍ സാദത്ത് എം എല്‍ എ ആവിഷ്‌കരിച്ചു നടപ്പിലാക്കിയ അമ്മക്കിളിക്കൂട് കാരുണ്യ ഭവന പദ്ധതിയില്‍ ചൂര്‍ണ്ണിക്കര പഞ്ചായത്ത് 11-ാം വാര്‍ഡ് കുന്നത്തേരിയില്‍ ശാന്ത ഉണ്ണികൃഷ്ണനും മകനുമായി നിര്‍മ്മാണം പൂര്‍ത്തിയായ 60-ാമത് വീടിന്റെ താക്കോല്‍ കൈമാറ്റം സിനിമാതാരം ആസിഫ് അലി നിര്‍വ്വഹിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് നസീര്‍ ചൂര്‍ണ്ണിക്കര സ്വാഗതവും പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ ശിവാനന്ദന്‍ നന്ദിയും പറഞ്ഞു.

2017-ല്‍ നെടുമ്പാശ്ശേരി പഞ്ചായത്തില്‍ ആദ്യ വീടിന് തറക്കല്ലിട്ട് ആരംഭിച്ച അമ്മക്കിളിക്കൂട് കാരുണ്യ ഭവന പദ്ധതിയിലെ നിര്‍മ്മാണം പൂര്‍ത്തിയായ 60-ാമത് ഭവനമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്.

കേരളത്തില്‍ ആദ്യമായി വിധവകളായ അമ്മമാര്‍ക്കായി ഭവന നിര്‍മ്മാണ പദ്ധതി ആരംഭിച്ച അന്‍വര്‍ സാദത്ത് എം എല്‍ എയുടെ കാരുണ്യ പ്രവര്‍ത്തനം ഏറെ പ്രശംസ അര്‍ഹിക്കുന്നുവെന്ന് നടന്‍ ആസിഫ് അലി ചടങ്ങില്‍ പറഞ്ഞു.
അമ്മക്കിളിക്കൂട് പദ്ധതി ഇനിയും തുടരുമെന്നും സ്വന്തമായി സ്ഥലമുണ്ടായിട്ടും സുരക്ഷിത ഭവനമില്ലാതെ ബുദ്ധിമുട്ടുന്ന ആലുവ നിയോജക മണ്ഡലത്തിലെ എല്ലാ വിധവകളായ അമ്മമാര്‍ക്കും വീട് നിര്‍മ്മിച്ചു നല്കുമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.
510 ചതുരശ്ര അടിയില്‍ രണ്ടു ബെഡ് റൂം, ഹാള്‍, കിച്ചണ്‍, സിറ്റൗട്ട്, ബാത്ത് റൂം, സ്റ്റെയര്‍ കേയ്സ് ഉള്‍പ്പെടെ 7.75 ലക്ഷം രൂപ ചിലവ് വരുന്ന ഭാവങ്ങളാണ് ഇപ്പോള്‍ കൈമാറുന്നത്.
ചടങ്ങില്‍ ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ്, മുഹമ്മദ് ഷെഫീഖ്, പഞ്ചായത് വൈസ് പ്രസിഡന്റ് ഷീല ജോസ്, ജില്ലാ പഞ്ചായത്ത് അംഗം പി എം നാദിര്‍ഷ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജി സന്തോഷ്, എം എം അക്സര്‍, ജോണി ക്രിസ്റ്റഫര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍, പഞ്ചായത്ത് അംഗങ്ങളായ അജ്മല്‍ ഷാ, ഷെറഫ്, ബുഷ്റ ബീഗം, മഞ്ജു ദിലീഷ്, ഷൈല യൂസഫ്, തസ്നി സുധീര്‍, ലാലി ഐവാന്‍, സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

