തെഹ്‌റാനിലെ എംബസി യു എ ഇ അടച്ചു; നയതന്ത്ര പ്രതിനിധിയെ പിന്‍വലിച്ചു

Web Desk
1 Min Read

അബൂദാബി: തെഹ്‌റാനിലെ യു എ ഇ എംബസി അടക്കുകയും നയതന്ത്ര പ്രതിനിധിയെ തിരിച്ചു വിളിക്കുകയും ചെയ്തതായി യു എ ഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

city exchange

യു എ ഇയെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഇറാനില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധിയേയും മറ്റു ബന്ധപ്പെട്ടവരേയും ഡിപ്ലോമാറ്റിക് മിഷനിലെ എല്ലാ അംഗങ്ങളെയും പിന്‍വലിച്ചതായും മന്ത്രാലയം അറിയിച്ചു.

താമസ മേഖലകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സേവന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സിവിലിയന്‍ കേന്ദ്രങ്ങളെയാണ് ആക്രമണങ്ങള്‍ ലക്ഷ്യമിട്ടതെന്നും നിരപരാധികളായ പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കിയതായും മന്ത്രാലയം ആരോപിച്ചു.

- Advertisement -
Ad image

ഈ അതിക്രമം ദേശീയതയ്ക്കു നേരെയാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെയും യു എന്‍ ചാര്‍ട്ടറിന്റെയും വ്യക്തമായ ലംഘനവുമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

തെഹ്‌റാന്‍ നഗരത്തിലെ യു എ ഇ എംബസി അടയ്ക്കാനുള്ള തീരുമാനം രാജ്യത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന ഏത് ആക്രമണത്തോടുമുള്ള ദൃഢവും അചഞ്ചലവുമായ നിലപാട് പ്രതിഫലിപ്പിക്കുന്നതാണെന്നും പ്രസ്താവനയില്‍ പറയുന്നു.

തുടര്‍ച്ചയായ അതിക്രമപരവും പ്രകോപനപരവുമായ സമീപനം സംഘര്‍ഷം ശമിപ്പിക്കാനുള്ള സാധ്യതകളെ തകര്‍ക്കുകയും മേഖലയെ അതീവ അപകടകരമായ വഴികളിലേക്ക് തള്ളുകയും ചെയ്യുന്നു. ഇത് പ്രാദേശികവും അന്താരാഷ്ട്രവുമായ സുരക്ഷക്കും സ്ഥിരതക്കും ഊര്‍ജസുരക്ഷക്കും ആഗോള സമ്പദ്വ്യവസ്ഥയുടെ സ്ഥിരതക്കും ഭീഷണിയാണെന്നും യു എ ഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!