തുടര്‍ച്ചയായി രണ്ട് അപ്പോയിന്റ്മെന്റുകള്‍ നഷ്ടപ്പെടുന്ന ഹമദ് രോഗികളുടെ അപ്പോയിന്റ്മെന്റുകള്‍ റദ്ദാകും

Web Desk
1 Min Read

ദോഹ: സ്ലോട്ടുകള്‍ സംരക്ഷിക്കുന്നതിനും മറ്റ് രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും തുടര്‍ച്ചയായി രണ്ട് തവണ മെഡിക്കല്‍ അപ്പോയിന്റ്‌മെന്റ് നഷ്ടമായ രോഗികളുടെ അപ്പോയിന്റ്മെന്റ് റദ്ദാക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പദ്ധതി പ്രഖ്യാപിച്ചു.

city exchange

പേഷ്യന്റ് എക്‌സ്പീരിയന്‍സ് ആന്‍ഡ് സ്റ്റാഫ് എന്‍ഗേജ്മെന്റ് സെന്റര്‍ ഫോര്‍ ക്വാളിറ്റി ഡെപ്യൂട്ടി ചീഫും ഹമദ് ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ നാസര്‍ അല്‍ നഈമിയെ ഉദ്ധരിച്ച് അല്‍ ശര്‍ഖ പത്രമാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. പദ്ധതിയുടെ ആദ്യഘട്ടം സായാഹ്ന ക്ലിനിക്കുകളിലാണ് നടപ്പിലാക്കുക. പിന്നീട് പകല്‍ ക്ലിനിക്കുകളിലേക്കും മാറ്റും.

ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുതിയ റഫറല്‍ ഇല്ലെങ്കില്‍ മറ്റൊരു അപ്പോയിന്റ്‌മെന്റ് ലഭ്യമാകില്ല. ആരോഗ്യസംരക്ഷണ സംവിധാനത്തില്‍ വ്യാപകമായ മെഡിക്കല്‍ അപ്പോയിന്റ്മെന്റുകളിലെ 40 ശതമാനം ഹാജരാകാത്തതാണ് മറ്റ് രോഗികള്‍ക്ക് അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകള്‍ ലഭിക്കുന്നതിന് തടസ്സമാകുന്നത്. അതോടൊപ്പം സമയനഷ്ടം വര്‍ധിപ്പിക്കുകയും ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!