അറബ് കപ്പ് 2021 ടിക്കറ്റുകള്‍ ഇന്നുമുതല്‍

Web Desk
1 Min Read

ദോഹ: ഫിഫ അറബ് കപ്പ് 2021ന്റെ ടിക്കറ്റുകള്‍ സെപ്തംബര്‍ 28ന് പ്രാദേശിക സമയം 12 മണി മുതല്‍ വാങ്ങാനാവും. നവംബര്‍ 30നാണ് മത്സരം തുടങ്ങുന്നത്.

city exchange

ഫിഫ ടിക്കറ്റിംഗ് വെബ്‌സൈറ്റായ fifa.com/ticketsല്‍ ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ടിക്കറ്റ് ലഭിക്കുക. അറബ് ലോകത്തെ പ്രധാനപ്പെട്ട ടീമുകള്‍ മാറ്റുരക്കുന്ന അറബ് കപ്പ് ടൂര്‍ണമെന്റിലെ ഖത്തര്‍ ലോകകപ്പ് 2022ന്റെ രണ്ട് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനവും നടക്കും. അല്‍ ബയ്ത്ത്, റാസ് അബു അബൗദ് സ്റ്റേഡിയങ്ങളാണ് ഉദ്ഘാടനം നിര്‍വഹിക്കുക.

അറബ് കപ്പ് 2021ല്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ഫാന്‍ ഐ ഡിയും അനുവദിക്കും. ഫാന്‍ ഐ ഡിയുള്ളവര്‍ക്ക് മത്സര ദിവസം പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് സൗജന്യ യാത്ര നടത്താനാവും. മത്സരം കാണാനും ഫാന്‍ ഐ ഡി നിര്‍ബന്ധമാണ്. ആരാധകരുടെ മുഴുവന്‍ കാര്യങ്ങള്‍ക്കുമായി ഫിഫ അറബ് കപ്പ് 2021 എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്യാനാവും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!