വാസ്തുചാരുത കൊണ്ട് വിസ്മയമായ ഹൈദ്രോസ് പള്ളി ഉദ്ഘാടനം ശനിയാഴ്ച

Web Desk
2 Min Read

പയ്യന്നൂര്‍: ഉത്തരമലബാറിലെ ഏറ്റവും വലിയ ജമാഅത്ത് കമ്മിറ്റികളിലൊന്നായ രാമന്തളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള രണ്ട് ജമാഅത്ത് പള്ളിയുള്‍പ്പെടെ 13 പള്ളികള്‍ സ്ഥിതി ചെയ്യുന്ന രാമന്തളി വടക്കുമ്പാട് സെന്ററില്‍ നിന്നും അല്‍പം തെക്കോട്ട് മാറി തെക്കെ കൊവ്വലിന്റെ നിറുകയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായ ഹൈദറോസ് പള്ളി ശ്രനിയാഴ്ച ഉല്‍ഘാടനം ചെയ്യും.

city exchange

ഏകദേശം ഒന്നര നൂറ്റാണ്ട് പഴക്കമുള്ള പള്ളിയുടെ പുനര്‍നിര്‍മ്മാണം പള്ളിയുടെ നടത്തിപ്പുകാരുടെ കുടുംബത്തില്‍പെട്ട വിശാലഹൃദയനായ ഒരു വ്യക്തി സര്‍വ്വ പിന്തുണയും നല്‍കി സഹകരിച്ചു. വികസന പ്രക്രിയയില്‍ എന്നും മുന്‍പന്തിയുണ്ടായിരുന്ന ചിരപുരാതനമായ ചേനോത്ത് തുരുത്തുമ്മല്‍ തറവാട്ടിലെ സി ടി കുട്ട്യാലി എന്നവരുടെ അനന്തരാവകാശികളായ ചേനോത്ത് മാടത്തില്‍, ചേനോത്ത് തുരുത്തുമ്മല്‍ കുംബാംഗങ്ങള്‍ അടങ്ങുന്ന ട്രസ്റ്റിയാണിപ്പോള്‍ പള്ളിയുടെ ഭരണം നടത്തുന്നത്.

അതിന് മുന്‍പ് അതില്‍ പെട്ട മനുഷ്യ സ്‌നേഹിയും നാടിന്റെ സമഗ്ര വികസനം മാത്രം സ്വപ്‌നം കണ്ടിരുന്ന മഹദ് വ്യക്തിയുമായിരുന്ന സി ടി അബ്ദുറഹിമാന്‍ ഹാജി എന്ന മഹദ് വ്യക്തി യായിരുന്നു സ്വകാര്യ ഖബര്‍സ്ഥാന്‍ ഉള്‍പ്പെടുന്ന പള്ളി പരിപാലനം നടത്തി വന്നത്.

നടത്തിപ്പിന്നു വേണ്ടി വാടക കെട്ടിടവും അതിനാവശ്യമായ ഭൂമിയും നല്‍കിയിരുന്നു.
പള്ളി അങ്കണത്തിലെ പുരാതനമായ ചെങ്കല്ല് പാകിയുള്ള ‘കുളം’ അതേപടി നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് പ്രമുഖ ആര്‍ക്കിടെക്റ്റിന്റെ നേതൃത്വത്തില്‍ സമയ ബന്ധിതമായി പുനര്‍ നിര്‍മ്മാണം നടത്തിയത്. അതിനാല്‍ പള്ളി, ചാതുരതയ്ക്ക് കോട്ടം വരാതെ മനോഹാരിതയാല്‍ അഴകു ചാര്‍ത്തി നില്‍ക്കുന്നു.

- Advertisement -
Ad image

രണ്ടു നിലകളികളിലുള്ള പള്ളിയില്‍ ഏകദേശം 300 വിശ്വാസികള്‍ക്ക് ഒരേസമയം നമസ്‌കാരം നിര്‍വ്വഹിക്കുന്നതിനു സൗകര്യമാണുള്ളത്. പുനര്‍ നിര്‍മിച്ച പള്ളിയുടെ ഔദ്യോഗിക ഉദ്ഘാടനം രാമന്തളി തങ്ങള്‍ എന്നറിയപ്പെട്ട വലിയ തങ്ങളുടെ ഇളയ മകന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ മകന്‍ സയ്യിദ് ഹാമിദ് കോയ തങ്ങള്‍ അല്‍ ജമാലി അല്‍ ബുഖാരി രാമന്തളി ശനിയാഴ്ച അസര്‍ നമസ്‌കാരത്തോടെ വിശ്വാസികള്‍ക്ക് പള്ളി തുറന്നു കൊടുക്കുമെന്നും വെള്ളിയാഴ്ച വൈകുന്നേരം നാലു മണിമുതല്‍ എട്ടു മണി വരെ സ്ത്രീകള്‍ക്ക് പള്ളി സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നും ട്രസ്റ്റി വക്താവ് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!