

ദോഹ: ഖത്തര്‍ കെ എം സി സി ഏറനാട് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. കെ എം സി സി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത് ഉദ്്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജ്മല്‍ അരീക്കോട് അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി അഹമദ് നിയാസ് സ്വാഗതം പറഞ്ഞു. നാലാം ഏറനാടന്‍ പ്രതിഭ പുരസ്‌കാര വിതരണ ചടങ്ങ് ഒക്ടോബര്‍ 27ന് അരീക്കോട് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നൂറുദ്ധീന്‍ കാവനൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ പ്രസിഡന്റ് സവാദ് വെളിയങ്കോട്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ അക്ബര്‍ വേങ്ങശ്ശേരി, മണ്ഡലം സെക്രട്ടറി നൗഫല്‍ പുല്ലാഞ്ചേരി, മഹ്ബൂബ് കാവനൂര്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ട്രെഷറര്‍ മനാഫ് എടവണ്ണ നന്ദി പറഞ്ഞു.
