പിതാവുള്ള കാലം നമ്മള്‍ രാജകുമാരന്മാരാണ്

Web Desk
1 Min Read

ഇന്ന് ജൂണ്‍ 21- ലോക പിതൃദിനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മക്കള്‍ അവരുടെ പിതാക്കന്മാരുടെ സ്‌നേഹവും ത്യാഗവും ഓര്‍ക്കുന്ന ദിവസം. എന്നാല്‍ ഒരു ദിവസം മാത്രം ഓര്‍ക്കേണ്ട ബന്ധമല്ല പിതാവിന്റേത്. ജീവിതം മുഴുവന്‍ നമ്മളെ ചേര്‍ത്തുപിടിക്കുന്ന ഒരു കരുതലാണ് അത്.

city exchange

ഓര്‍മ്മയില്‍ തെളിയുന്നത് മനസ്സിന്റെ കോണില്‍ പല വര്‍ണങ്ങളും വിടര്‍ത്തുന്ന ഒരു മുഖം. പാതി ചിരിയോടെ ചേര്‍ത്തുപിടിക്കുന്ന ഉപ്പ.

പലപ്പോഴും മാതാവിന്റെ സ്‌നേഹവും ത്യാഗങ്ങളും വാഴ്ത്തിപ്പറയുമ്പോള്‍ പിതാവ് എന്ന വലിയ മനുഷ്യന്‍ ഉള്ളില്‍ ഒളിപ്പിച്ച കഷ്ടപ്പാടുകളും വേദനകളും അറിയാതെ പോകുന്നു.

മക്കള്‍ക്കും കുടുംബത്തിനും വേണ്ടി അധ്വാനിച്ച്, സ്വന്തം സ്വപ്‌നങ്ങളും ആഗ്രഹങ്ങളും മാറ്റിവച്ച്, കുടുംബത്തിന്റെ സന്തോഷത്തിനായി ജീവിതം സമര്‍പ്പിച്ചവരാണ് പിതാക്കന്‍മാര്‍.

- Advertisement -
Ad image

വിയര്‍പ്പിന്റെ വിലകൊണ്ട് മക്കളുടെ ഭാവി പണിയുന്നവന്‍, തന്റെ ക്ഷീണം മറച്ച് മക്കളുടെ ചിരിയില്‍ സന്തോഷം കണ്ടെത്തുന്നവന്‍.

പിതാവിന്റെ സ്‌നേഹത്തിന്റെ ആഴം പലപ്പോഴും തിരിച്ചറിയുന്നത് ആ തണല്‍ നമ്മില്‍ നിന്ന് അകലുമ്പോഴാണ്. ‘ഉപ്പാ…’ എന്ന വിളിയോടെ ചേര്‍ത്തുപിടിച്ച് നെറ്റിയില്‍ ഒരു ഉമ്മ നല്‍കാന്‍ മനസ്സ് കൊതിക്കുമ്പോള്‍, ആ സ്‌നേഹം ഏറ്റുവാങ്ങാന്‍ ഉപ്പ അടുത്തില്ലാത്ത വേദന പലര്‍ക്കും ബാക്കിയാകുന്നു.

ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളും മക്കള്‍ക്കായി ബാക്കി വച്ച് യാത്രയാകുന്ന പിതാക്കളുടെ ഓര്‍മ്മകള്‍ എന്നും മക്കളുടെ ഹൃദയത്തില്‍ ജീവിക്കും.

ഈ പിതൃദിനത്തില്‍, നമ്മുടെ ജീവിതത്തിലെ ആ വലിയ തണലിനെ സ്‌നേഹത്തോടെ ഓര്‍ക്കാം.
ജീവിച്ചിരിക്കുന്ന പിതാക്കളുടെ കൈകള്‍ ചേര്‍ത്ത് പിടിക്കാം, സ്‌നേഹം പറയാന്‍ വൈകാതിരിക്കാം.

പിതാവ്- പറയാതെ സ്‌നേഹിക്കുന്ന, കാണാതെ കരുതുന്ന, ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം.

മുബാറക്ക് നെല്ലിയാളി
Share This Article
Leave a Comment
error: Content is protected !!