ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക്

Web Desk
1 Min Read

കൊളംബോ: അനായാസമായി ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ശ്രീലങ്കയ്‌ക്കെതിരേ പത്ത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. 50 റണ്‍സില്‍ ഓള്‍ഔട്ടായ ലങ്കയ്‌ക്കെതിരേ 6.1 ഓവറിലാണ് ഇന്ത്യ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ വിജയം നേടിയത്. ഇന്ത്യയ്ക്കു വേണ്ടി ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലുമാണ് ക്രീസിലെത്തിയത്. ഇഷാന്‍ കിഷന്‍ 17 പന്തില്‍ മൂന്നു ഫോര്‍ അടക്കം 23 റണ്‍സും ശുഭ്മാന്‍ ഗില്‍ 19 പന്തില്‍ ആറ് ഫോര്‍ അടക്കം 27 റണ്‍സും നേടി.

city exchange

ഏഷ്യാ കപ്പിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് ശ്രീലങ്കയുടേത്. ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജാണ് ആദ്യ ഓവറുകളില്‍ തന്നെ ലങ്കയെ തകര്‍ച്ചയിലേക്ക് തള്ളി വിട്ടത്. ടോസ് ലഭിച്ച ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

12 റണ്‍സിനുള്ളില്‍ ആദ്യത്തെ ആറു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. 15.2 ഓവറിനുള്ളില്‍ ഓള്‍ഔട്ടാകുമ്പോള്‍ വെറും 50 റണ്‍സായിരുന്നു ലങ്ക നേടിയിരുന്നത്. സിറാജ് 6 വിക്കറ്റുകളും ഹര്‍ദിക് പാണ്ഡ്യ 3 വിക്കറ്റുകളും ബുമ്ര ഒരു വിക്കറ്റും നേടി. ഇന്ത്യയുടെ എട്ടാമത്തെ ഏഷ്യാ കപ്പ് കിരീടമാണിത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!