
ദോഹ: പ്രവാസ ലോകത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഖത്തറിലെ പ്രമുഖ അഡ്വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്ലസ് സി ഇ ഒയുമായ ഡോ. അമാനുല്ല വടക്കാങ്ങരക്ക് മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്റെ ഗ്ലോബല്‍ രത്ന അവാര്‍ഡ്.

വിവിധ ഭാഷകളിലായി 100 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ആദ്യ പ്രവാസി മലയാളിയെന്നത് പരിഗണിച്ചാണ് ഡോ. അമാനുല്ല വടക്കാങ്ങരയെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.
ജനുവരി 2 ന് കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കുന്ന പ്രഥമ ഗ്ലോബല്‍ മലയാളി ഫെസ്റ്റിവലില്‍ പുരസ്‌കാരം സമ്മാനിക്കും.
