പെറുവില്‍ ഖനിത്തൊഴിലാളികളുമായി സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേര്‍ മരിച്ചു

Web Desk
1 Min Read

ലിമ: ചെമ്പ് ഖനിയിലെ തൊഴിലാളികളുമായി സഞ്ചരിച്ച ബസ് മറിഞ്ഞ 15 പേരെങ്കിലും മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

city exchange


അപുരിമാക് മേഖലയിലെ കോട്ടാംബസ് പ്രവിശ്യയിലാണ് അപടകമുണ്ടായതെന്ന് പെറുവിയന്‍ റേഡിയോ ആര്‍ പി പി റിപ്പോര്‍ട്ട് ചെയ്തു. ബസ് 656 അടി താഴ്ചയിലേക്ക് വീണതായാണ് റിപ്പോര്‍ട്ട്.
പെറുവിലെ ഏറ്റവും വലിയ ഖനികളിലൊന്നാണ് കോട്ടാബാംബസിലെ ലാസ് ബാംബാസ് ഖനി. ലോകത്തിലെ രണ്ടാമത്തെ വലിയ ചെമ്പ് ഉത്പാദക രാജ്യമാണ് പെറു. ആന്‍ഡീസ് പര്‍വതനിരയിലെ വളഞ്ഞ റോഡുകളിലുണ്ടായ അപകടത്തില്‍ ബസ് പാറക്കെട്ടുകളിലേക്ക് മറിയുകയായിരുന്നു.


പെറുവില്‍ ബസുകള്‍ പാറക്കെട്ടുകളിലേക്ക് പതിച്ചുണ്ടാകുന്ന അപകടങ്ങള്‍ അപൂര്‍വ്വമല്ല.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!