

ബെംഗളൂരു: ദക്ഷിണ കര്‍ണാടകയിലെ ചിക്കബല്ലാപുര്‍ ജില്ലയില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ആക്രമണം. 160 വര്‍ഷം പഴക്കമുള്ള സെന്റ് ജോസഫ്സ് പള്ളിയുടെ കൂടാരവും സെന്റ് ആന്റണിയുടെ പ്രതിമയും തകര്‍ത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവില്‍നിന്ന് 65 കിലോമീറ്റര്‍ അകലെ സൂസൈപാളയത്താണ് പള്ളി. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ആക്രമണം നടന്നതെന്ന് പുരോഹിതന്‍ വികാരി ഫാ. ആന്റണി ഡാനിയേല്‍ പറഞ്ഞു.
