
കൊച്ചി: വിജിലന്‍സ് വാരാഘോഷത്തോടനുബന്ധിച്ച് എറണാകുളം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ മുവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അഴിമതി റിപ്പോര്‍ട്ട് ചെയ്യുന്നതിലും അതിനെതിരെ നിലകൊള്ളുന്നതിലും പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. മുവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ പോള്‍ എടത്തൊട്ടി ഉദ്ഘാടനം ചെയ്തു.

മുവാറ്റുപുഴ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്‌പെഷ്യല്‍ കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ദിവ്യ പി എസ് ക്ലാസ് നയിച്ചു. എറണാകുളം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡെപ്യുട്ടി സുപ്രണ്ട് ഓഫ് പൊലീസ് ലത്തീഫ് എം ബി സ്വാഗതവും ഇന്‍സ്‌പെക്ടര്‍ മധു ആര്‍ നന്ദിയും പറഞ്ഞു.

പരിപാടിയില്‍ വിവിധ റസിഡന്റ് അസോസിയേഷനുകള്‍, വ്യാപാരി വ്യവസായി അസോസിയേഷന്‍ എന്നിവയുടെ അംഗങ്ങള്‍, പൊതുജനങ്ങള്‍, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
