
മനാമ: കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ബഹ്റൈന്‍ നാഷനല്‍ പ്രവാസി സാഹിത്യോത്സവ് 23-ന് വെള്ളിയാഴ്ച അദാരി പാര്‍ക്കില്‍ നടക്കും. രിസാല സ്റ്റഡി സര്‍ക്കിളിന്റെ (ആര്‍ എസ് സി) യൂനിറ്റ്, സെക്ടര്‍, സോണ്‍ തലങ്ങളില്‍ നടന്ന മത്സരങ്ങളില്‍ വിജയിച്ച മുന്നൂറോളം പ്രതിഭകളാണ് നാഷനല്‍ തലത്തില്‍ മത്സരിക്കുന്നത്. റിഫ, മുഹറഖ്, മനാമ എന്നീ സോണുകളില്‍ നിന്നുള്ള ജൂനിയര്‍, സെക്കന്ററി, സീനിയര്‍ വിഭാഗം മത്സരാര്‍ഥികളാണ് വിവിധ വേദികളിലായി മാറ്റുരയ്ക്കുന്നത്.

സാഹിത്യ രംഗത്തെ മൂല്യശോഷണത്തിന് ബദല്‍ എന്ന രീതിയിലാണ് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍ എസ് സി സാഹിത്യോത്സവ് അവതരിപ്പിച്ചത്. സൗഹൃദപരമായ മത്സരങ്ങളിലൂടെ വിദ്യാര്‍ ഥികളുടെയും യുവാക്കളുടെയും കഴിവുകളെ സമ്പന്നമാക്കാനും ഇതിലൂടെ അവരെ സാംസ്‌കാ രികരംഗത്ത് സജീവമാക്കാനും സാഹിത്യോത്സവുകള്‍ പ്രചോദനമാവും. മാപ്പിളപ്പാട്ട്, ഖവാലി, പ്രസംഗങ്ങള്‍ തുടങ്ങി 73 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. സാഹിത്യോത്സവിന്റെ ഭാഗമായുള്ള രചനാ മത്സരങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.

‘പ്രയാണങ്ങള്‍’ എന്ന പ്രമേയത്തിലാണ് ഇത്തവണ പ്രവാസി സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. പ്രവാസികളുടെ സര്‍ഗ്ഗാത്മകമായ പ്രയാണങ്ങള്‍ ഉള്‍പ്പെടെ മനുഷ്യരുടെ വിവിധ കാലങ്ങളിലുള്ള സഞ്ചാരങ്ങളെ ആഴത്തില്‍ അപഗ്രഥിക്കുന്നതായിരിക്കും നാഷനല്‍ സാഹിത്യോത്സവ്. ഇതിനെ അടയാളപ്പെടുത്തുന്ന വിപുലമായ പരിപാടികളാണ് അദാരി പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. മത്സര വേദിക്ക് പുറത്ത് അനുബന്ധ പരിപാടികള്‍ക്കൊപ്പം എസ് ഐ ആര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് സഹായകരമാവുന്ന ഹെല്‍പ് ഡെസ്‌ക് കൂടി പ്രവര്‍ത്തിക്കുന്നതാണ്.
വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെ സാഹിത്യോത്സവ് സമാപിക്കും. എഴുത്തുകാരനും യാത്രികനും പ്രമുഖ സാമൂഹിക നിരീക്ഷകനുമായ സജി മാര്‍ക്കോസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ബഹ്റൈനിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
പരിപാടിയുടെ മുന്നോടിയായി മനാമയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ സമദ് കാക്കടവ്, മന്‍സൂര്‍ അഹ്‌സനി, സിയാദ് വളപട്ടണം, ഫൈസല്‍ ചെറുവണ്ണൂര്‍, അഷ്‌റഫ് മങ്കര, റശീദ് തെന്നല, മുഹമ്മദ് സഖാഫി ള്ളിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

