ബഹ്‌റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്‌സ് പ്രദര്‍ശനം 15ന്

Web Desk
1 Min Read

മനാമ: ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ 52-ാമത് ബഹ്‌റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്‌സ് പ്രദര്‍ശനം ഫെബ്രുവരി 15ന് ബഹ്‌റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ ആരംഭിക്കും.

city exchange

ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആന്റീക്വിറ്റീസ് ആണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. എഴുപതിലധികം കലാകാരന്മാര്‍ പങ്കെടുക്കുന്ന പ്രദര്‍ശനത്തില്‍ ചിത്രകല, ശില്പകല, ഫോട്ടോഗ്രഫി, ഡിജിറ്റല്‍ ആര്‍ട്ട് ഉള്‍പ്പെടെയുള്ള വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കും.

1972ല്‍ ആരംഭിച്ച ബഹ്‌റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്‌സ് പ്രദര്‍ശനം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ദൃശ്യകലാ വേദിയായി തുടരുകയാണെന്നും അറബ്- ആഗോള കലാരംഗത്ത് ബഹ്‌റൈന്റെ സ്ഥാനം ഉറപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്യുന്നതായി അധികൃതര്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!