ഐ സി എഫ് ഉമ്മുല്‍ ഹസം റീജിയന്‍ മീലാദ് സ്വാഗത സംഘം രൂപീകരിച്ചു

Web Desk
1 Min Read

മനാമ: ഐ സി എഫ് ബഹ്‌റൈന്‍ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഉമ്മുല്‍ ഹസം റീജിയന്‍ കമ്മിറ്റിക്ക് കിഴില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി. മീലാദ് ആഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് 33 അംഗ സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ചു.

city exchange

ഭാരവാഹികളായി സിറാജ് ഹാജി (ചെയര്‍മാന്‍), സിദ്ദിഖ് മാസ് മജീദ്, ജബ്ബാര്‍, സമീര്‍ ഫാളിലി (വൈസ് ചെയര്‍മാന്‍), മുഹമ്മദ് അരീക്കോട് (ജനറല്‍ കണ്‍വീനര്‍), മുസ്തഫ പൊന്നാനി, ഇബ്രാഹിം മെയ്യേരി, ഷഫീക് ബഷീര്‍ (ജോയിന്റ് കണ്‍വീനര്‍), അബ്ദുറസാഖ് ഹാജി ഇടിയങ്ങര (ഫിനാന്‍സ്) എന്നിവരെ തെരഞ്ഞെടുത്തു.

കാമ്പയിനിന്റെ ഭാഗമായി റബീഉല്‍ അവ്വല്‍ 1 മുതല്‍ മൗലിദ് മജ്ലിസ്, ഫാമിലി മൗലിദ്, സ്‌നേഹസംഗമം,
കുട്ടികളുടെ കലാപരിപാടികള്‍ തുടങ്ങി വിവിധ പരിപാടികള്‍ നടക്കും.

ഓഗസ്റ്റ് 25ന് ബാങ്കൊക്ക് ഹാളില്‍ നടക്കുന്ന മദ്ഹു റസൂല്‍ സമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടുക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!