അരുതായ്മകള്‍ക്കെതിരെ അക്ഷരങ്ങള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കുക: ഐ സി എഫ്

Web Desk
1 Min Read

മനാമ: ലോകത്തെ മുഴുവന്‍ വിപ്ലവങ്ങളും സാധ്യമായത് തൂലികയിലൂടെയാണെന്നും വര്‍ത്തമാന കാലത്തെ അരുതായ്മകള്‍ക്കെതിരെ അക്ഷരങ്ങള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കണമെന്നും ഐ സി എഫ് അക്ഷര സംഗമങ്ങള്‍ അഭിപ്രായപ്പെട്ടു. ‘പ്രവാസത്തിന്റെ മലയാള വായന’ എന്ന ശീര്‍ഷകത്തില്‍ നടന്നു വരുന്ന പ്രവാസി വായന പ്രചരണ കാമ്പയിനിന്റെ ഭാഗമായാണ് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ബഹ്‌റൈനിലെ വിവിധ യൂണിറ്റുകളില്‍ അക്ഷര സംഗമം സംഘടിപ്പിച്ചത്.

city exchange

പ്രവാസ ലോകത്ത് മലയാളികളുടെ വായനാ ക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാമ്പയിനിന്റെ ഭാഗമായി ടേബിള്‍ ടോക്ക്, സ്റ്റാറ്റസ് റിവ്യൂ, ജനസമ്പര്‍ക്കം എന്നിവയ്‌ക്കൊപ്പം പാഠശാലകള്‍ കേന്ദ്രീകരിച്ച് സ്റ്റുഡന്‍സ് കോര്‍ണര്‍, കുടുംബങ്ങളില്‍ മികച്ച വായന ശീലം വര്‍ധിപ്പിക്കുന്നതിന് കുടുംബ വായന എന്നിവയും നടക്കും.

മുഹറഖ് യൂണിറ്റ് അക്ഷര സംഗമം ഐ സി എഫ് ഇന്റര്‍നാഷണല്‍ ഡപ്യൂട്ടി പ്രസിഡണ്ട് കെ സി സൈനുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് കാക്കടവ്, മുഹമ്മദ് കോമത്ത് നേതൃത്വം നല്‍കി. മനാമയില്‍ ഷംസു മാമ്പ, അബ്ദുറഹീം സഖാഫി അത്തിപ്പറ്റ എന്നിവരും ഈസ്റ്റ് റിഫയില്‍ റഫീക്ക് ലത്വീഫി വരവൂര്‍, ശംസുദ്ധീന്‍ സുഹ് രി എന്നിവരും നേതൃത്വം നല്‍കി.

ഗഫൂള്‍ യൂണിറ്റ് അക്ഷര സംഗമം നാഷണല്‍ ജനറല്‍ സെക്രട്ടറി ശമീര്‍ പന്നൂര്‍ ഉദ്ഘാടനം ചെയ്തു. സിത്രയില്‍ നടന്ന സംഗമത്തിന് നൗഫല്‍ മയ്യേരി, മന്‍സൂര്‍ അഹ്‌സനി നേതൃത്വം നല്‍കി.

- Advertisement -
Ad image

സല്‍മാബാദ് യൂണിറ്റ് അക്ഷര സംഗമം ഹാഷിം മുസ്ല്യാരുടെ അധ്യക്ഷതയില്‍ ഫൈസല്‍ ചെറുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദു റഹീം സഖാഫി വരവൂര്‍, വി പി കെ മുഹമ്മദ്, അബ്ദുള്ള രണ്ടത്താണി സംസാരിച്ചു. ഷൗക്കത്ത് സ്വാഗതവും അഷ്ഫാഖ് മണിയൂര്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!