ഖിഫ് ഈസക്ക സെവന്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്നുമുതല്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം (ഖിഫ്) ഈസക്ക മെമ്മോറിയല്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. വ്യാഴാഴ്ച്ച നടന്ന പ്രാഥമിക റൗണ്ടിലെ അവസാന 6 മത്സരങ്ങളില്‍ ഹിലാല്‍ എഫ് സി ഈഗിള്‍ എഫ് സിയെ ഒന്നിനെതിരെ 2 ഗോളുകള്‍ക്കും എമേജന്‍സ് എഫ് സി മാവോറിക്‌സ് എഫ് സിയെ 2നെതിരെ 4 ഗോളുകള്‍ക്കും ഇന്‍ഫിനിറ്റി എഫ് സി ഫ്രണ്ട്‌സ് എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും ബൈസന്റിന്‍ എഫ് സി മില്ലേനിയം എഫ് സിക്കെതിരെ ഏകപക്ഷീയമായ 2 ഗോളുകള്‍ക്കും ഒറിക്‌സ് എഫ് സി നാസ്ഗാര്‍ഡ് എഫ് സിക്കെതിരെ 2 നെതിരെ 3 ഗോളുകള്‍ക്കും ഡെസ്പറാഡോസ് എഫ് സി ഖത്തര്‍ മാസ്റ്റേഴ്‌സിനെതിരെ എതിരില്ലാത്ത 7 ഗോളുകള്‍ക്കും വിജയിച്ചു

city exchange

വെള്ളിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ഓര്‍ബിറ്റ് എഫ് സി ഈഗിള്‍സ് ഖത്തറിനെയും ഇന്‍ഫിനിറ്റി എഫ് സി മേറ്റ്‌സ് ഖത്തറിനെയും ബൈസന്റൈന്‍ എഫ് സി ഒറിക്‌സ് കാസര്‍ഗോഡിനെയും എമെര്‍ജന്‍സ് എഫ് സി ദെസ്പരാദോസ് എഫ് സിയെയും നേരിടും.

Share This Article
Leave a Comment
error: Content is protected !!