

ദോഹ: ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്ന മടപ്പള്ളിയിലെയും പരിസര പ്രദേശത്തേയും ആളുകളുടെ സൗഹൃദ കൂട്ടായ്മയായ മാഫ് ഖത്തറിന്റെ ലേഡീസ് വിംഗ് മീറ്റപ്പ് സംഘടിപ്പിച്ചു.

ഖത്തര്‍ നാഷണല്‍ മ്യുസിയം പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ നിരവധി പേര് പങ്കെടുത്തു. മാഫ് ഖത്തര്‍ ലേഡീസ് വിംഗ് പ്രസിഡന്റ് അനൂന ഷമീര്‍ അധ്യക്ഷത വഹിച്ചു. രജിന ടീച്ചര്‍ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി സരിത ഗോപകുമാര്‍ സ്വാഗതം പറഞ്ഞു.

ലേഡീസ് വിംഗ് അംഗങ്ങള്‍ പരിപാടികള്‍ അവതരിപ്പിച്ചു. രമ്യ സുനില്‍, പ്രതിഭ അജയ്, രമ്യ പ്രശാന്ത്, സ്വാലിഹ സകരിയ്യ, നസ്മിന സമദ്, സിന്ധു മനോജ്, ശ്രുതി അമിത്, ഷബ്ന ജിതേഷ്, നീതു ശ്രീജിത്ത്, താഹിറ, അസ്നത്ത്, ഷര്‍മിന ഷഫീര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ചടങ്ങില്‍ മാഫ് ഖത്തര്‍ ലേഡീസ് വിംഗ് ട്രഷറര്‍ വിചിത്ര ബൈജു നന്ദി പറഞ്ഞു.

