Community
ക്യാപ്റ്റന്‍സ് ആന്റ് മാനേജേഴ്‌സ് മീറ്റ് നടത്തി

ദോഹ: എ ഡബ്ല്യു എച്ച് എന്‍ജിനിയറിംഗ് കോളജ് അലുംനി സംഘടിപ്പിക്കുന്ന എ ഡബ്ല്യു എച്ച് കപ്പിന്റെ മുന്നോടിയായി ക്യാപ്റ്റന്‍സ് ആന്റ് മാനേജേഴ്‌സ് മീറ്റ് നടത്തി. പരിപാടിയുടെ ഉദ്ഘാടനവും ചാംപ്യന്‍സ്, റണ്ണേഴ്‌സ് ട്രോഫി പുറത്തിറക്കലും എന്‍ജിനിയറിംഗ് ഫോറം പ്രസിഡന്റ് ആശിഖ് നിര്‍വഹിച്ചു.


മിയാന്‍കോ ശംസീര്‍, സംസം മുനീഫ്, അക്തൂര്‍ ഖത്തര്‍ നെല്‍സണ്‍, സോളാര്‍ ലൈഫ് ലോജിസ്റ്റിക്‌സ് ഹാഫിസ്, വിവിധ എന്‍ജിനിയറിംഗ് കോളജ് അലുംനികളിലെ ക്യാപ്റ്റന്‍മാരും മാനേജര്‍മാരും തുടങ്ങിയവര്‍ പങ്കെടുത്തു.

സ്‌പോണ്‍സര്‍ സൈനിംഗ് സെറിമണിയും ഫിക്‌സ്ചര്‍ നറുക്കെടുപ്പ്, ടീം ജേഴ്‌സി ഫോട്ടോഗ്രഫി തുടങ്ങിയ പരിപാടികളും ഇതോടനുബന്ധിച്ച് നടന്നു.


മന്‍സൂര്‍ സ്വാഗതവും ഫയാസ് നന്ദിയും പറഞ്ഞു.


