പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള കേസ് രാഷ്ട്രീയ പകപോക്കല്‍: ഇന്‍കാസ് കണ്ണൂര്‍

Web Desk
1 Min Read

ദോഹ: ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് കോണ്‍ഗ്രസ്സ് നേതാക്കളെ നിശബ്ദരാക്കി അഴിമതി ആരോപണത്തില്‍ നിന്നും മുങ്ങാമെന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വ്യാമോഹം മാത്രമാണെന്ന് ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി. സ്വര്‍ണ്ണക്കള്ളക്കടത്തും ലൈഫ് മിഷനും കെ ഫോണിലും എ ഐ ക്യാമറയിലുമെല്ലാം ഉള്ള അഴിമതി അവസാനിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസും പരിവാരങ്ങളിലേക്കുമാണ്. ഇതെല്ലാം മറച്ചുവെച്ച് അതിനെതിരെ പ്രതികരിക്കുന്ന പ്രതിപക്ഷ നേതാക്കളെയും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും കള്ളക്കേസ് എടുത്ത് കീഴ്‌പ്പെടുത്താം എന്ന സി പി എം രീതി പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

city exchange

പ്രതിപക്ഷ നേതാവിനെതിരെയും കെ പി സി സി പ്രസിഡണ്ടിനു നേരെയുള്ള കേസുകളെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും എന്ന ഹൈക്കമാന്‍ഡ് തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!