മെയ്ത്രയില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് നെഫ്രോ യൂറോ സയന്‍സസ് ആന്റ് കിഡ്‌നി ട്രാന്‍സ് പ്ലാന്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

Web Desk
1 Min Read

കോഴിക്കോട്: വൃക്ക സംബന്ധമായതും മൂത്രാശയ സംബന്ധമായതും പുരുഷ ആരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും മാത്രമായി കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ നെഫ്രോ യൂറോ സയന്‍സസ് ആന്റ് കിഡ്‌നി ട്രാന്‍സ് പ്ലാന്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു.

city exchange

ഹോസ്പിറ്റല്‍ ഡയരക്ടറും കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. അലി ഫൈസല്‍, നെഫ്രോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. വിനു ഗോപാല്‍, കണ്‍സള്‍ട്ടന്റ് ഡോ. സര്‍ഫറാസ് അസ്ലം, യൂറോളജി സയന്‍സസ് വിഭാഗം മേധാവിയും റോബോട്ടിക് സര്‍ജ്ജനുമായ ഡോ. പി ജോണ്‍റോയ്, കണ്‍സള്‍ട്ടന്റ് ഡോ. കിരണ്‍ എസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

നെഫ്രോളജി, യൂറോളജി, ആന്‍ഡ്രോളജി, പ്രോസ്റ്റേറ്റ്, യൂറോ ഓണ്‍കോളജി, റീകണ്‍സ്ട്രക്ടീവ് യൂറോളജി, പീഡിയാട്രിക് യൂറോളജി ആന്റ് റീനല്‍ ട്രാന്‍സ് പ്ലാന്റേഷന്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഏകോപിച്ചാണ് സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രവര്‍ത്തിക്കുന്നത്. അതത് മേഖലകളിലെ പ്രഗത്ഭ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഏറ്റവും നൂതനമായ സാങ്കേതിക സംവിധാനങ്ങള്‍ക്കൊപ്പം ഒരുക്കിയ സെന്റര്‍ സമഗ്ര ചികിത്സാ സംവിധാനമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!