

തിരുവനന്തപുരം: പി കെ ജയരാജന്‍ രചിച്ച ചുമലിലെ കൃഷ്ണമണികള്‍ എന്ന പുസ്തകം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ എം എ ബേബി പ്രകാശനം ചെയ്തു. പ്രൊഫ. വി എന്‍ മുരളി പുസ്തകം ഏറ്റുവാങ്ങി.

കാരയ്ക്കാമണ്ഡപം വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി കെ ജയരാജന്‍, വി കെ മധു, പ്രൊഫ. അലിയാര്‍, സി അശോകന്‍
എന്നിവര്‍ സംസാരിച്ചു. ചിത്രാദേവി സ്വാഗതവും ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
