അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയം അംഗീകരിക്കുന്നു: വി ഡി സതീശന്‍

Web Desk
1 Min Read

കോഴിക്കോട്: അഞ്ചു സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കേറ്റ പരാജയം തോല്‍വി തന്നെയാണെന്നും അതിനെ അംഗീകരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായിരിക്കുന്നത്. വിജയത്തില്‍ നിന്നും തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണം. കൃത്യമായി തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ നടത്താത്താണ് പരാജയത്തിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍.

city exchange

ഭരണകക്ഷിയായ ബി ജെ പി കൃത്യമായി അത് ചെയ്യുന്നുണ്ട്. അതിനായി ആവശ്യത്തിലധികം പണം ചെലവഴിക്കുന്നു. കേന്ദ്ര ഭരണമല്ല, തെരഞ്ഞെടുപ്പാണ് ബി ജെ പിയുടെ പ്രധാന അജണ്ട. ദേശീയ തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പല വികാരങ്ങളും ഉണ്ടായിരുന്നു. അത് വോട്ടാക്കിമാറ്റാന്‍ കഴിഞ്ഞില്ല എന്നത് യാഥാര്‍ഥ്യമാണ്. പരാജയത്തിന്റെ കാരണം മനസ്സിലാക്കി സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തി നയപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തി തിരിച്ചുവരണം. അതിന് സംഘടനാപരമായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണം.

മഹാമാരിയുടെ പശ്ചത്താലത്തിലാണ് സംഘടനാ തെരഞ്ഞെടുപ്പ് വൈകിയത്. തെരഞ്ഞെടുപ്പ് നപടികള്‍ ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 31 കഴിഞ്ഞാല്‍ സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കടക്കുമെന്നു തന്നെയാണ് പ്രതീക്ഷ. കേരളത്തില്‍ പുന:സംഘടയുമായി ബന്ധപ്പെട്ട് സംഘടനയില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മാദനണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടില്ല. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങാനിരിക്കുന്നേയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!