ഇന്ത്യന്‍ ഗൃഹാതുരത്വത്തിന് സംഗീതം നല്കിയ ദൂരദര്‍ശന്‍ കേന്ദ്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ പൂട്ട്

Web Desk
1 Min Read

തിരുവനന്തപുരം: രാജ്യത്തെ 412 ദൂരദര്‍ശന്‍ റിലേ കേന്ദ്രങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പൂട്ടുന്നു. കേരളത്തിലെ 11 കേന്ദ്രങ്ങളും ഇതില്‍ ഉള്‍പ്പെടും. മൂന്നുഘട്ടങ്ങളിലായാണ് പൂട്ടല്‍ നടപടികള്‍ നടക്കുക.
കാഞ്ഞങ്ങാട്, കണ്ണൂര്‍, കൊച്ചി, കോഴിക്കോട്, പത്തനംതിട്ട, റിലേ സ്റ്റേഷനുകള്‍ക്ക് അടുത്ത മാസം 31-ഓടെ താഴുവീഴും. അട്ടപ്പാടി, കല്പറ്റ, ഷൊര്‍ണൂര്‍ എന്നിവ ഡിസംബറിലും ഇടുക്കി, മലപ്പുറം, പാലക്കാട് എന്നിവ 2022 മാര്‍ച്ച് 31-നും പൂട്ടും. പൂട്ടുവീഴുന്ന റിലേ കേന്ദ്രങ്ങളില്‍ കേരളത്തിലെ 11 എണ്ണവും ഉള്‍പ്പെടും. ഇതോടെ തിരുവനന്തപുരത്തെ ദൂരദര്‍ശന്‍ കേന്ദ്രം മാത്രമാകും കേരളത്തിലുണ്ടാവുക.

city exchange


പൂട്ടുന്നവയില്‍ മൂന്നെണ്ണം ഹൈപവര്‍ ട്രാന്‍സ്മിറ്റര്‍ കേന്ദ്രങ്ങളും ബാക്കിയുള്ളവ ലോ-പവര്‍ ട്രാന്‍സ്മിറ്റര്‍ കേന്ദ്രങ്ങളുമാണ്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് പൂട്ടാന്‍ കേന്ദ്രം പറയുന്ന കാരണം. അനലോഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ റിലേ സ്റ്റേഷനുകള്‍ക്കൊപ്പം ഡിജിറ്റല്‍ സംവിധാനത്തിലേക്കു മാറുന്ന 109 കേന്ദ്രങ്ങളും പൂട്ടുന്നതില്‍ ഉള്‍പ്പെടും.


ജമ്മു കശ്മീര്‍, ലഡാക്ക്, സിക്കിം, ആന്റമാന്‍- നിക്കോബാര്‍, ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള 54 കേന്ദ്രങ്ങള്‍ തത്കാലം നിലനിര്‍ത്തും. വടക്കുകിഴക്കന്‍ മേഖലകളിലെ 43 അനലോഗ് റിലേ കേന്ദ്രങ്ങളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന 109 റിലേ കേന്ദ്രങ്ങളും അടുത്ത മാര്‍ച്ച് 31 വരെ ഒറ്റ ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കും.

- Advertisement -
Ad image


സി-കാറ്റഗറിയില്‍പ്പെടുന്ന 109 റിലേ സ്റ്റേഷനുകള്‍ 2021 ഡിസംബര്‍ 31-ന് സംപ്രേഷണം നിര്‍ത്തും. ബാക്കി 152 സ്റ്റേഷനുകള്‍ ഒക്ടോബര്‍ 31-നകം പ്രവര്‍ത്തനം നിര്‍ത്തും.
ഇവിടങ്ങളിലെ ജീവനക്കാരെ പുനര്‍വിന്യസിക്കാനുള്ള ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.


നിലവിലെ ജീവനക്കാരില്‍ 90 ശതമാനവും 2025-ല്‍ വിരമിക്കുന്നവരാണ്. റിലേ സ്റ്റേഷനുകള്‍ പൂട്ടുന്നതോടെ കേന്ദ്രസര്‍ക്കാരിന് വര്‍ഷം 2500 കോടിയിലധികം രൂപയെങ്കിലും ലാഭിക്കാനാവുമെന്നാണ് കണക്ക്.

Share This Article
Leave a Comment
error: Content is protected !!