

ദോഹ: വിനയാന്വിത ജീവിതംകൊണ്ട് ജനഹൃദയം കീഴടക്കിയ പണ്ഡിത പ്രതിഭയായിരുന്നു ചേലക്കാട് മുഹമ്മദ് മുസ്ലിയാരെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഖത്തര്‍ കെ വൈ സി എഫ് നാദാപുരം- വാണിമേല്‍ മേഖല കമ്മിറ്റി സംഘടിപ്പിച്ച ചേലക്കാട് ഉസ്താദ് ഒന്നാം ആണ്ടാനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈജ്ഞാനിക ലോകത്ത് നിറഞ്ഞു നില്‍ക്കുന്നതോടൊപ്പം സാധാരണക്കാരില്‍ ഒരാളായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചു. സമസ്തയുടെ ഉന്നത പദവികള്‍ തേടിയെത്തിയപ്പോഴും തന്റെ തനത് ശൈലിയിലൂടെ ജീവിതം നയിക്കുകയും സാധാരണക്കാരുടെ അത്താണിയാകാനും അദ്ദേഹത്തിന് സാധിച്ചുവെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു.


അനുസ്മരണ സമ്മേളനത്തില്‍ മേഖല കമ്മിറ്റി പ്രസിഡന്റ് സിറാജ് മുരിങ്ങോളി അധ്യക്ഷത വഹിച്ചു. പ്രഗത്ഭ പണ്ഡിതനും വാഗ്മിയുമായ റഫീഖ് സകരിയ്യ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. ഖത്തര്‍ ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി സകരിയ്യ മാണിയൂര്‍, ഖത്തര്‍ കെ എം സി സി പ്രസിഡന്റ് ഡോ. സമദ്, ഖത്തര്‍ കെ വൈ സി എഫ് പ്രസിഡന്റ് അജ്മല്‍ റഹ്മാനി, കുവൈറ്റ് കെ എം സി സി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് വി ടി കെ മുഹമ്മദ്, മേഖല ജനറല്‍ സെക്രട്ടറി സഹദ് ഇ കെ എന്നിവര്‍ പ്രസംഗിച്ചു.
സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ കെ ബഷീര്‍, കെ വൈ സി എഫ് ജില്ലാ സെക്രട്ടറി വി ടി കെ അസ്ഹര്‍, മേഖല ട്രഷറര്‍ ജാസില്‍ എ സി എന്നിവര്‍ അഥിതികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി.
പരിപാടിയുടെ മെയിന്‍ സ്‌പോണ്‍സര്‍ മോംസ് ടീ എം ഡി സമീര്‍ എം വിക്കുള്ള ഉപഹാരം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നല്‍കി. സയ്യിദ് മുസ്തഫ തങ്ങള്‍ ടി കെ, കെ വൈ സി എഫ് ജനറല്‍ സെക്രട്ടറി ഫദ്‌ലു സാദത് നിസാമി, കെ എം സി സി ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, കെ വൈ സി എഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് നദ്വി എടച്ചേരി, കെ എം സി സി ജില്ലാ സെക്രട്ടറി അതീഖ് റഹ്മാന്‍, പി വി മുഹമ്മദ് മൗലവി, റഹീം പാകഞ്ഞി, ടി ടി കെ ബഷീര്‍, കെ എം സി സി മണ്ഡലം പ്രസിഡന്റ് സി കെ ഉബൈദ്, പി എ തലായി, റഷീദ് കോട്ടയില്‍, ഹമീദ് ഹാജി മരുന്നൂര്. ശംസുദ്ധീന്‍ വാണിമേല്‍ എന്നിവര്‍ സംബന്ധിച്ചു.
സയ്യിദ് ടി പി ഹാഷിം തങ്ങളുടെ ഖിറാഅത്തോടെ ആരംഭിച്ച അനുസ്മരണ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ജാഫര്‍ തയ്യില്‍ സ്വാഗതവും മേഖല വര്‍ക്കിംഗ് സെക്രട്ടറി യൂനുസ് വാണിമേല്‍ നന്ദിയും പറഞ്ഞു.

