

ആലുവ: നയതന്ത്ര പാഴ്സല്‍, സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് സ്വര്‍ണ്ണകള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.


സംസ്ഥാന സെക്രട്ടറി ലിന്റോ പി ആന്റു ഉദ്്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദ് അധ്യക്ഷത വഹിച്ചു.
