സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് കൂട്ടായ പ്രവര്‍ത്തനവും അറിവ് പങ്കുവെക്കലും അനിവാര്യം: പ്രൊഫ. ബിജു വര്‍ക്കി

Web Desk
1 Min Read

കൊച്ചി: സ്ഥാപനങ്ങളിലെ വ്യക്തിഗത ഈഗോയും മോശം മത്സരാന്തരീക്ഷവും പ്രവര്‍ത്തനക്ഷമതയെ ഗുരുതരമായി ബാധിക്കുമെന്ന് അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫസറും അക്കാദമിക് വിദഗ്ധനും സ്ട്രാറ്റജിക്ക് ഹ്യൂമന്‍ റിസോഴ്സ് ഉപദേഷ്ടാവുമായ പ്രൊഫ. ബിജു വര്‍ക്കി പറഞ്ഞു. കേരള മാനേജ്മെന്റ് ്അസോസിയേഷന്റെ ലീഡര്‍ ഇന്‍സൈറ്റ് പരിപാടിയില്‍ ‘സ്ഥാപനങ്ങളിലെ അറിവുകള്‍ പങ്കുവെക്കാതിരിക്കലും അതിന്റെ സ്വാധീനവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

വ്യക്തിഗത മികവിനൊപ്പം സഹകരണം, അറിവ് പങ്കുവെക്കല്‍, കൂട്ടായ നേട്ടം എന്നിവയ്ക്കും പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനസംസ്‌കാരം വളര്‍ത്തിയെടുക്കണം. ഇതിനായി സ്ഥാപന മേധാവികളുടെ സജീവ ഇടപെടലും ജീവനക്കാര്‍ക്കിടയില്‍ പരസ്പര വിശ്വാസവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. എഐയുടെയും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെയും കാലത്ത് ഇത്തരം കൂട്ടായ പ്രവര്‍ത്തനരീതികള്‍ക്ക് സ്ഥാപനങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കേരള മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അല്‍ജിയേഴ്സ് ഖാലിദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഡോ. അനില്‍ ജോസഫ് സ്വാഗതവും ഓണററി സെക്രടഠരി ലേഖ ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!