

വടകര: സി എച്ച് സെന്ററിന് പത്ത് വീല്‍ ചെയറുകള്‍ സമ്മാനിച്ച് യു എ ഇ പൗരന്‍. ഡോ. മുഹമ്മദ് ഇസ്മാഈല്‍ സറൂനി എന്ന യു എ ഇ പൗരനാണ് വില്ല്യാപ്പള്ളി വെളുത്ത പറമ്പത്ത് സൂപ്പി ഹാജിയുമായി ബന്ധപ്പെട്ട് വീല്‍ ചെയറുകള്‍ സമ്മാനിച്ചത്.

ചടങ്ങില്‍ സി എച്ച് സെന്റര്‍ ഭാരവാഹികളായ അബ്ദുറഹിമാന്‍ മക്ക, പി കെ സി റഷീദ്, പി കെ സി ഫൈസല്‍, വനിത വളണ്ടിയര്‍മാര്‍രായ റസിയ അഷ്റഫ്, സറീന കേളോത്ത്, സി സി ബഷീര്‍ (അലിവ്), കോട്ട മുക്ക് പള്ളി ഭാരവാഹികളായ മജീദ് ഹോമിയോ, ആര്‍ സി മൂസ, പി പി കെ മുസ, ടി കെ ഉസ്മാന്‍, കെ കെ മൂസഹാജി, നാസര്‍ കേളോത്ത് ഫൈസല്‍ മാസ്റ്റര്‍, കുഞ്ഞമ്മദ് പുത്തൂര്‍, നാലാം വാര്‍ഡ് അംഗം ശറഫുദ്ധീന്‍ കൈതയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
