

കോഴിക്കോട്: കോഴിക്കോട് എന്‍ ഐ ടി ക്യാമ്പസില്‍ അടുത്തിടെ നടന്ന വിദ്യാര്‍ഥി ആത്മഹത്യകളില്‍ സമഗ്ര അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കോഴിക്കോട് ചാത്തമംഗലം എന്‍ ഐ ടി ക്യാമ്പസില്‍ നിരവധി വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്. മാനസിക സമ്മര്‍ദ്ദവും അധികാരികളില്‍ നിന്നുണ്ടാകുന്ന പീഡനവും സഹിക്കാനാവാതെയാണ് ഈ ആത്മഹത്യകളെന്ന് ആത്മഹത്യ കുറിപ്പുകളില്‍ നിന്ന് വ്യക്തമായിട്ടും ഇത് തടയാന്‍ ഒരു നടപടിയും പൊലീസിന്റെയോ എന്‍ ഐ ടി അധികാരികളുടെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

മുംബൈ സ്വദേശിയായ യോഗേശ്വര്‍ നാഥിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലെങ്കിലും സമഗ്രമായ അന്വേഷണവും വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനുള ഇടപെടലുകളും അനിവാര്യമാണ്. അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസ മേഖല ഇനിയും വിദ്യാര്‍ഥി ആത്മഹത്യകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍കിഫില്‍ പ്രസ്താവനയില്‍ അറിയിച്ചു.
