
ദോഹ: യു എ ഇയെ ആധുനികവല്‍ക്കരിക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനെന്ന് ഐ എം സി സി ഖത്തര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

നമ്മുടെ രാജ്യവുമായുള്ള ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിക്കുന്നതിനും വിശിഷ്യാ മലയാളി സമൂഹത്തിന്റെ ക്ഷേമം ഉറപ്പു വരുത്തുന്നതിനും അദ്ദേഹം പുലര്‍ത്തിയ കരുതല്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അനുശോച സന്ദേശം ചൂണ്ടിക്കാട്ടി.
