

ദോഹ: കുവൈത്തിലും ബഹറൈനിലും തീപിടുത്തത്തില്‍ നിരവധി പേരുടെ ജീവന്‍ പൊലിയുകയും കച്ചവട സ്ഥാപനങ്ങള്‍ കത്തിയമരുകയും ചെയ്തതില്‍ പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ ഖത്തര്‍ പ്രസിഡന്റ് സിദ്ദിഖ് ചെറുവല്ലൂര്‍ അനുശോചിച്ചു.

അന്നം തേടി കടല്‍ താണ്ടി അറബ് മണ്ണിലെത്തിയ
പല പ്രവാസികളുടെയും കുടുംബത്തിന്റെയും
സ്വപ്‌നമാണ് രണ്ട് അപകടങ്ങളിലായി പൊലിഞ്ഞത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന പ്രവാസി സുഹൃത്തുക്കള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

രണ്ട് ദുരന്തങ്ങളിലും ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ക്ഷമിക്കാനുളള കരുത്തും സമാധാനവും നല്‍കി സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെയെന്നും ഉറ്റവരെ നഷ്ടപ്പെട്ട കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക്‌ചേരുന്നതായും അദ്ദേഹം പറഞ്ഞു.
നിരവധി വര്‍ഷങ്ങള്‍ കഠിനാധ്വാനം ചെയ്ത് പടുത്തുയര്‍ത്തിയ കച്ചവട സ്ഥാപനം നിമിഷ നേരങ്ങള്‍ കൊണ്ട് അഗ്നിക്കിരയായ പ്രവാസി സുഹൃത്തുക്കളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

