

ദോഹ: ഈ വര്‍ഷം ഈദ് അല്‍ അദ്ഹ പ്രാര്‍ഥന നടക്കുന്ന പള്ളികളുടെയും പ്രാര്‍ഥനാ മൈതാനങ്ങളുടെയും പട്ടിക എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്) പുറത്തിറക്കി.

മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം ജൂണ്‍ 16ന് പുലര്‍ച്ചെ 4:58ന് നടക്കുന്ന പ്രത്യേക പ്രാര്‍ഥനയ്ക്കായി രാജ്യത്തുടനീളമുള്ള 675 പള്ളികളും പ്രാര്‍ഥനാ മൈതാനങ്ങളും നിയുക്തമാക്കിയിട്ടുണ്ട്.
