

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ അനുബന്ധ സംഘടനകളുടെ സാംസ്‌കാരിക മാമാങ്കമായ ‘നാട്യാഞ്ജലി: ഇന്റര്‍ എഒ ഡാന്‍സ് ഫെസ്റ്റിവല്‍’ നടത്തി. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 25 അനുബന്ധ സംഘടനകളാണ് പരിപാടികള്‍ അവതരിപ്പിച്ചത്.

ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകര്‍ ശങ്ക്പാല്‍ മുഖ്യാതിഥിയായിരുന്നു.


ഐ സി സി ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍ സ്വാഗതം പറഞ്ഞു. ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു, ഐ സി സി സെക്രട്ടറി എബ്രഹാം ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
മറ്റ് ഐസിസി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മറ്റ് അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാക്കളും ഈ അവസരത്തില്‍ പങ്കെടുത്തു. ഐസിസിയുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മേധാവി ശ്രീമതി സുമ മഹേഷ് ഗൗഡയാണ് പരിപാടിയുടെ അവതാരകര്‍.

