വിവാദ പരാമര്‍ശം; വിഷ സര്‍പ്പത്തെ കൂട്ടിലടക്കണമെന്ന് സുന്നി നേതാവ്

Web Desk
1 Min Read
Mar Joseph Kallarangatt

പാല: കേരളത്തില്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്കെതിരെ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക്‌സ് ജിഹാദും നടക്കുന്നുവെന്ന പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയ്ക്കെതിരെ ഇ കെ സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍. ലൗ ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് ആരോപണത്തിന്റെ തെളിവുകള്‍ പാലാ ബിഷപ്പ് വെളിപ്പെടുത്തണമെന്ന് സത്താര്‍ പന്തല്ലൂര്‍ ആവശ്യപ്പെട്ടു.

city exchange


‘ലൗ ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് ആരോപണത്തിന്റെ തെളിവുകള്‍ പാലാ ബിഷപ്പ് വെളിപ്പെടുത്തണം. അതിന് കഴിയില്ലെങ്കില്‍ അദ്ദേഹം നാര്‍കോട്ടിക് അടിച്ചതെവിടെ നിന്നെന്ന് തുറന്നു പറയണം. രണ്ടും നടക്കില്ലെങ്കില്‍ ഈ വിഷ സര്‍പ്പത്തെ പിടിച്ച് കൂട്ടിലടക്കണം,’ സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പാല ബിഷപ്പ് മതസ്പര്‍ദ്ദ വളര്‍ത്തുന്ന പ്രസംഗം നടത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ബിഷപ്പിന്റെ പ്രസംഗത്തിന് തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കാനും ആവശ്യപ്പെടുന്നുണ്ട്. കേരളത്തില്‍ ലവ് ജിഹാദുണ്ടെന്ന വ്യാപകമായ സംഘപരിവാര്‍ പ്രചാരണത്തെ പിന്നീട് കൃസ്ത്യന്‍ സഭകള്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചിരുന്നു. ലവ് ജിഹാദ് ഇല്ലെന്നും
ഇത്തരത്തില്‍ പ്രചാരണം നടത്തരുതെന്നും കോടതി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

എല്ലാ മതങ്ങളിലേക്കും പരിവര്‍ത്തനം നടക്കുന്നുണ്ടെന്ന കണക്കുകള്‍ പുറത്തുവന്നെങ്കിലും അതിനെ ഒളിപ്പിച്ചു വെച്ച് ഒരു സമുദായത്തിനെതിരെ വ്യാപക ആരോപണവുമായി ആര്‍ എസ് എസിന് പിന്നാലെ കൃസ്ത്യന്‍ സഭാ നേതാക്കള്‍ പോകുന്നതിനെതിരെ കൃസ്ത്യാനികള്‍ക്കിടയില്‍ തന്നെ വലിയ പ്രതിഷേധം വന്നിട്ടുണ്ട്. ബി ജെ പി കേന്ദ്രം ഭരിക്കുന്നതിനാല്‍ ബി ജെ പിക്കും ആര്‍ എസ് എസിനും അനുകൂലമായി നില്‍ക്കണമെന്ന നിലപാടാണ് ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നിലെന്ന് കൃസ്ത്യന്‍ കേന്ദ്രങ്ങളില്‍ നിന്നുതന്നെ അഭിപ്രായം ഉയരുന്നുണ്ട്. ഭൂമി വില്‍പ്പനയും മതകാര്യങ്ങളില്‍ അച്ചന്‍മാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉള്‍പ്പെടെ മറച്ചുവെക്കാനും പുതിയ വിവാദങ്ങള്‍ ഉയര്‍ത്തുകയാണെന്ന ആരോപണവും രംഗത്തുണ്ട്.

- Advertisement -
Ad image


വായില്‍ തോന്നത് അങ്ങ് വിളിച്ചു പറയുവാണെന്നും താനെന്തൊരു വൃത്തികെട്ടവനാണെടോ വിഷ പ്പേ എന്നുമാണ് സംവിധായകന്‍ ജിയോ ബേബി ഫേസ്ബുക്കില്‍ കുറിച്ചത്.

Share This Article
Leave a Comment
error: Content is protected !!