

ദോഹ: ഖത്തറില്‍ ഫെബ്രുവരി 26ന് 297 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. മൂന്നു പേര്‍ കോവിഡിനെ തുടര്‍ന്ന് മരിച്ചു.

ഖത്തറിലുള്ള 249 പേര്‍ക്കും വിദേശങ്ങളില്‍ നിന്നും ഖത്തറിലെത്തിയ 48 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 3950 പേര്‍ക്കാണ് കോവിഡ് രോഗമുള്ളത്. ഇതുവരെയായി 356363 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. അതില്‍ 351746 പേരുടെ രോഗം ഭേഗമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 779 പേരാണ് രോഗമുക്തരായത്.

കഴിഞ്ഞ 24 മണിക്കൂറഇനുള്ളില്‍ 75, 83, 89 വയസ്സ് പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ ഖത്തറില്‍ കോവിഡ് ബാധിച്ച് ആകെ മരിച്ചവര്‍ 667 പേരായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആരേയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ലെങ്കിലും മൂന്നും പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ 23 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും 35 പേര്‍ ആശുപത്രിയിലും ചികിത്സയിലുണ്ട്.

