കോവിഡ് രോഗബാധ കുറയുന്നു; ഖത്തറില്‍ നാലുപേര്‍ കൂടി മരിച്ചു

Web Desk
1 Min Read

ദോഹ: കോവിഡ് ബാധിച്ച് ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനകം നാലുപേര്‍ മരിച്ചു. 1538 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഖത്തറിലുള്ളവരില്‍ 1114 പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് യാത്ര ചെയ്തവരില്‍ 424 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

city exchange

ഇതോടെ ഖത്തറില്‍ കോവിഡ് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 336,081 ആയി. കഴിഞ്ഞ 24 മണിക്കൂറിനകം 4186 പേരുടെ രോഗമാണ് ഭേദമായത്. അതോടെ 309,188 പേര്‍ രോഗമുക്തരായി.

90, 78, 73, 59 വയസ്സ് പ്രായമുള്ളവരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആകെ 645 ആയി. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ അഞ്ചു പേരെ കൂടി പ്രവേശിപ്പിച്ചതോടെ തീവ്രപരിചരണ വിഭാഗത്തില്‍ 84 പേര്‍ ചികിത്സയിലുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!