

കൊച്ചി: മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. സി ബി ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടയില്‍ നേരിയ പനി ബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

സ്വയം ഒറ്റപ്പെടുന്നതിന്റെ ഭാഗമായി വീട്ടിലേക്ക് മടങ്ങിയതായും എല്ലാവരും പരമാവധി സുരക്ഷിതത്വം പാലിക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
