ഇനി ചാണക പെയിന്റും മാര്‍ക്കറ്റിലെത്തും

Web Desk
0 Min Read

ന്യൂഡല്‍ഹി: ചാണകവും ഗോമൂത്രവും സര്‍വ രോഗത്തിനും ഔഷധമാണെന്ന പ്രചാരണം സജീവമാണല്ലോ. അതിനിടെ ചാണകത്തില്‍ നിന്നും പുതിയൊരുല്‍പ്പന്നം പുറത്തിറങ്ങുന്നു. ചാണകത്തില്‍ നിന്നും പെയിന്റ് വരുന്നു. ഖാദി പ്രകൃതിക്ക് പെയിന്റിന്റെ നിര്‍മാണ യൂനിറ്റ് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. താനാണ് ഇതിന്റെ ബ്രാന്റ് അംബാസഡറെന്ന് മന്ത്രി തന്നെ പ്രഖ്യാപിച്ചിരിക്കയാണ്. ജയ്പൂരിലാണ് ചാണക പെയിന്റ് പ്ലാന്റുള്ളത്. ഓരോ ഇന്ത്യന്‍ ഗ്രാമത്തിലും ഓരോ പ്ലാന്റ് വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പണ്ട് ചാണകം കൊണ്ട് കോലായ മെഴുകുന്ന മലയാളി എന്തായാലും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കുമായിരിക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!