അരിക്കടത്തില്‍ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത് സി പി എം

Web Desk
1 Min Read

പാലക്കാട്: തമിഴ്നാട്ടില്‍ നിന്നുള്ള അരിക്കടത്തിന് കൂട്ട് നിന്ന രണ്ട് സി പി എം പ്രാദേശിക നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടി. സി പി എം വാളയാര്‍ ലോക്കല്‍ കമ്മിറ്റി അംഗവും പുതുശ്ശേരി പഞ്ചായത്ത് അംഗവുമായ ആല്‍ബര്‍ട്ട് എസ് കുമാര്‍, വാളയാര്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ശിവകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. പ്രാദേശിക നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതോടെ പ്രതിസന്ധിയിലായ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിക്കുകയായിരുന്നു. ഇരുവരേയും പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു.

city exchange

റേഷനരിക്കടത്ത് സംഘങ്ങളുടെ സുരക്ഷിത താവളങ്ങളിലൊന്നാണ് കേരള- തമിഴ്‌നാട് അതിര്‍ത്തി വാളയാര്‍. സി പി എമ്മിന്റെ പുതുശ്ശേരി പഞ്ചായത്ത് അംഗം ആല്‍ബര്‍ട്ട് കുമാറും പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് ശിവയുമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രതിമാസം ഒന്നര ലക്ഷം രൂപ കൈക്കൂലി നല്‍കിയാണ് കടത്തെന്ന വിവരവും പുറത്തുവന്നിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ സി പി എം നേതൃത്വം നടപടിയെടുക്കുകയായിരുന്നു.

ഓണ വിപണി ലക്ഷ്യം വച്ചാണ് അതിര്‍ത്തികളിലൂടെ അരിക്കടത്ത് സജീവമാകുന്നതെന്നാണ് വിവരം. തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി ചെക്ക് പോസ്റ്റിലൂടെ കേരളത്തിലേക്ക് റേഷന്‍ അരി കടത്തുന്നത് തടയാന്‍ ഇരു സംസ്ഥാനങ്ങളും പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും റേഷനരി കടത്ത് വന്‍ തോതില്‍ തുടരുന്നുണ്ട്.

- Advertisement -
Ad image

തമിഴ്‌നാട്ടില്‍ ഒരു റേഷന്‍ കാര്‍ഡുടമയ്ക്ക് നാല്‍പ്പത് കിലോ വരെ അരിയാണ് ഒരു രൂപ നിരക്കില്‍ മാസം തോറും നല്‍കുന്നത്. ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് തമിഴ്നാട് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി ഉപയോഗപ്പെടുത്തി കേരളത്തിലേയും തമിഴ്‌നാട്ടിലേയും കരിഞ്ചന്തക്കാര്‍ കോടികള്‍ കൊയ്യുകയാണ്. പൊള്ളാച്ചിയിലെ അരി മില്ലുകള്‍ കേന്ദ്രീകരിച്ചാണ് തമിഴ്നാട് റേഷനരി അരിയായും പൊടിയായും അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്നത്. അരിക്കടത്ത് സംഘത്തിന് കേരളത്തിലും സുരക്ഷിതമായ താവളങ്ങളുണ്ടെന്നാണ് വിവരം.

Share This Article
Leave a Comment
error: Content is protected !!