

തിരുവനന്തപുരം: ക്രിയേറ്റീവ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ടൈം ആന്റ് ഫൈവിന്റേയും സംയുക്താഭിമുഖ്യത്തിലുള്ള സിനിമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം:ജോജി. മികച്ച സംവിധായകന്‍: മാര്‍ട്ടിന്‍ പ്രക്കാട്ട് (ചിത്രം: നായാട്ട് ). മികച്ച നടന്‍: ജോജു ജോര്‍ജ് (നായാട്ട്, മധുരം). മികച്ച നടി:നിമിഷ സജയന്‍ (നായാട്ട്, മാലിക്).

ദശക താരം: സുരാജ് വെഞ്ഞാറമൂട്. സ്റ്റാര്‍ ഓഫ് ദ ഇയര്‍: ബേസില്‍ ജോസഫ് (മിന്നല്‍ മുരളി, ജാന്‍ എ മന്‍). മികച്ച ക്യാരക്ടര്‍ നടന്‍: ഗുരു സോമസുന്ദരം (മിന്നല്‍ മുരളി). മികച്ച ക്യാരക്ടര്‍ നടി: ഗ്രേസ് ആന്റണി (കനകം കാമിനി കലഹം). മികച്ച സപ്പോര്‍ട്ടിംഗ് നടന്‍: ജാഫര്‍ ഇടുക്കി (നായാട്ട്, ചുഴല്‍). മികച്ച സപ്പോര്‍ട്ടിംഗ് നടി: ഉണ്ണിമായ പ്രസാദ് (ജോജി).

മികച്ച തിരക്കഥ: ശ്യാം പുഷ്‌കരന്‍ (ജോജി). മികച്ച സംഗീത സംവിധായകന്‍: ഷാന്‍ റഹ്മാന്‍ (‘ഉയിരേ…’. ചിത്രം: മിന്നല്‍ മുരളി). മികച്ച പശ്ചാത്തല സംഗീതം: ജേക്‌സ് ബിജോയ് (കുരുതി). മികച്ച ഗാനരചയിതാവ്: അന്‍വര്‍ അലി (‘തീരമേ..’ ചിത്രം: മാലിക്). മികച്ച ഗായകന്‍: ഷഹബാസ് അമന്‍ (‘ആകാശമായവളേ…’ ചിത്രം: വെള്ളം). മികച്ച ഗായിക: അമൃത ജയകുമാര്‍ (‘പാതിയില്‍..’ ചിത്രം: ചതുര്‍മുഖം).
മികച്ച ഛായാഗ്രാഹകന്‍: ഷൈജു ഖാലിദ് (നായാട്ട്). ജനപ്രിയ ചിത്രം: ഹോം (സംവിധാനം: റോജിന്‍ തോമസ്. നിര്‍മാണം: വിജയ്ബാബു). ജനപ്രിയ സംവിധായകന്‍: ശ്രീനാഥ് രാജേന്ദ്രന്‍ (കുറുപ്പ്). ജനപ്രിയ നടന്‍: ഇന്ദ്രന്‍സ് (ഹോം). ജനപ്രിയ നടി: രജിഷ വിജയന്‍ (ഖൊ ഖൊ). ജനപ്രിയ സംഗീത സംവിധായകന്‍: രാഹുല്‍ രാജ്
(ദ പ്രീസ്റ്റ്). ജനപ്രിയ ഗായകന്‍: മിഥുന്‍ ജയരാജ് (‘ഉയിരേ…’.ചിത്രം: മിന്നല്‍ മുരളി). ജനപ്രിയ ഗായിക: നാരായണി ഗോപന്‍ (‘കണ്ണേ ഉയിരിന്‍..’. ചിത്രം: ദ പ്രീസ്റ്റ്).
യൂത്ത് ഐക്കണ്‍: അനശ്വര രാജന്‍ (വാങ്ക്). മികച്ച നവാഗത സംവിധായിക: കാവ്യ പ്രകാശ് (വാങ്ക്). മികച്ച കലാസംവിധായകന്‍: ജ്യോതിഷ് ശങ്കര്‍ (കള, ആര്‍ക്കറിയാം). മികച്ച എഡിറ്റര്‍: എം എസ് അയ്യപ്പന്‍നായര്‍ (മരക്കാര്‍ അറബിക്കടലിന്റെ സിംഹം). മികച്ച കോസ്റ്റ്യൂം ഡിസൈനര്‍: അക്ഷയ പ്രേംനാഥ് (ഹോം). മികച്ച ഫോട്ടോഗ്രാഫര്‍: ഷാലു പേയാട് (മരക്കാര്‍ അറബിക്കടലിന്റെ സിംഹം). മികച്ച മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍ (മിന്നല്‍ മുരളി). സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം: കാക്കത്തുരുത്ത് (നിര്‍മാണം: മധുസൂദനന്‍ മാവേലിക്കര).
ഡോ. രാജേന്ദ്രബാബു ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തിയത്. മെയ് 28ന് കരുനാഗപ്പള്ളിയില്‍
നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ക്രിയേറ്റീവ് സി ഇ ഒ ലതാകുമാരി അറിയിച്ചു.

