ഭൂമിയില്‍ ദൈവത്തിന്റെ മനോഹര സൃഷ്ടികള്‍

Web Desk
1 Min Read

ഭൂമിയില്‍സൃഷ്ടികളില്‍ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടത് മനുഷ്യനാണ്. മനനം ചെയ്യാനും നാഗരികതയില്‍ വളരാനും ശേഷി നല്കിയതിനാലാണ് ദൈവം തന്റെ മനോഹര സൃഷ്ടിക്ക് മനുഷ്യന്‍ എന്ന പേര് നല്കിയത്. മനുഷ്യനെ ഖുര്‍ആന്‍ വിശേഷിപ്പിച്ച പദം ഇബ്‌നു ആദം എന്നും നാസ് എന്നുമാണ്. ഇന്‍സാന്‍ എന്ന പദത്തിന്റെ ബഹുവചന രൂപമാണ് നാസ്. ഇന്‍സ്, നിസിയാന്‍ എന്നീ പദങ്ങളില്‍ നിന്നാണ് ഇന്‍സാന്‍ വന്നത്. ഇന്‍സ് എന്നാല്‍ ഇണക്കം എന്നാണര്‍ഥം.

city exchange

ബുദ്ധിശക്തിയാണ് മനുഷ്യന്റെ കഴിവ്. ബുദ്ധിമാനായ മനുഷ്യരില്‍ നിന്ന് ദിവ്യബോധനം നല്കി പ്രവാചകന്മാരെ നിയോഗിച്ചു. അവരുടെ കൂടെയുള്ളവരെ വിശ്വാസികളെന്ന പദം കൊണ്ടാണ് അഭിസംബോധന ചെയ്തത്.

പ്രവാചകന്‍മാരെ മൂന്നു വിഭാഗങ്ങളായാണ് നിശ്ചയിച്ചത്. അമ്പിയാക്കള്‍, റുസുലുകള്‍, ഉലുല്‍ അസ്മുകള്‍. വിശ്വാസികളായ മനുഷ്യരെ അനുഗ്രഹ നാമംകൊണ്ട് അവരെ ആദരവോടെ വിളിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!