വാട്‌സ്ആപ് ചെയ്യൂ; പാര്‍ക്കിംഗ് ഫീസടക്കൂ: ദുബൈയില്‍ പുതിയ സംവിധാനം

Web Desk
1 Min Read

ദുബൈ: വാട്‌സ് ആപ്പിലൂടെ പാര്‍ക്കിങ് പണമടക്കുന്ന സംവിധാനത്തിന് ദുബൈയില്‍ തുടക്കമായി. 97158 8009090 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാണ് പേയിന്‍മെന്റ് നടത്താന്‍ സാധിക്കുക.

city exchange

എസ് എം എസ് വഴി നിലവില്‍ ചെയ്യുന്ന ഫോര്‍മാറ്റില്‍ തന്നെ വാട്‌സ്ആപ്പില്‍ മെസേജ് അയക്കുകയാണ് വേണ്ടത്. ഡിജിറ്റല്‍ വാലറ്റില്‍നിന്ന് പേയ്‌മെന്റ് ഈടാക്കുകയും ചെയ്യും. ഇതിലൂടെ പാര്‍ക്കിങ് എളുപ്പമാകുമെന്നും എസ് എം എസിന് ചെലവാകുന്ന 30 ഫില്‍സ് ലാഭിക്കാന്‍ സാധിക്കുമെന്നും റോഡ് ഗതാഗത അതോറിറ്റി (ആര്‍ ടി എ) അധികൃതര്‍ പറഞ്ഞു.

എസ് എം എസ് വഴി പെയ്‌മെന്റ് ചെയ്യുന്ന സംവിധാനം തുടര്‍ന്നും ഉപയോഗിക്കാം. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലും ഒഴികെ എല്ലാ ദിവസവും രാവിലെ എട്ടു മുതല്‍ രാത്രി 10 വരെയാണ് പാര്‍ക്കിങ്ങിന് ഫീസ് ഈടാക്കുന്നത്. ട്രാഫിക് പിഴകളെക്കുറിച്ചും ഡ്രൈവിംഗ്, വാഹന ലൈസന്‍സ് എന്നിവ സംബന്ധിച്ചും താമസക്കാര്‍ക്ക് വാട്‌സ്ആപ് വഴി അന്വേഷിക്കാമെന്ന് ആര്‍ ടി എ നേരത്തെ അറിയിച്ചിരുന്നു.

- Advertisement -
Ad image

വാട്‌സ്ആപ് വഴിയുള്ള പാര്‍ക്കിങ് പേയ്‌മെന്റ് സംവിധാനം ദുബൈയില്‍ പരീക്ഷണ ഘട്ടത്തിലാണെന്ന് ആര്‍ ടി എ നേരത്തെ അറിയിച്ചിരുന്നു. ജൈടെക്‌സില്‍ ഇതിന്റെ മോഡല്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഏറ്റവും പുതിയ സംവിധാനങ്ങളൊരുക്കി താമസക്കാര്‍ക്ക് സുഖകരമായ ജീവിത സാഹചര്യം ഒരുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സംവിധാനം നടപ്പിലാക്കിയത്.

Share This Article
Leave a Comment
error: Content is protected !!