

ദോഹ: കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ല വോളിബോള്‍ ടീം മീറ്റപ്പ് സംഘടിപ്പിച്ചു. നുഐജയില്‍ കള്‍ച്ചറല്‍ ഫോറം ഹാളില്‍ നടന്ന പരിപാടി കള്‍ച്ചറല്‍ ഫോറം ജില്ല പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍ ഉദ്ഘാടനം ചെയ്തു.

ടീം സ്‌പോണ്‍സര്‍മാര്‍ക്കുള്ള ഉപഹാരങ്ങള്‍ കള്‍ച്ചറല്‍ ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി താസീന്‍ അമീനില്‍ നിന്ന് ഫെസ്റ്റിവല്‍ ലിമോസിന്‍ എം ഡി മുഹമ്മദ് ഷബീറും കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് റാഫിയില്‍ നിന്ന് സ്പ്രിംഗ് ഇന്റര്‍നാഷണല്‍ എം ഡി ഫഹദും ഏറ്റുവാങ്ങി.

സ്പ്രിംഗ് ഇന്റര്‍നാഷണല്‍ സ്‌പോണ്‍സറായ എ ടീമിന്റെ ജേഴ്‌സി ടീം ക്യാപ്റ്റന്‍ നസീം വാണിമേലും ഫെസ്റ്റിവല്‍ ലിമോസിന്‍ സ്‌പോണ്‍സറായ ബി ടീമിന്റെ ജേഴ്‌സി ടീം ക്യാപ്റ്റന്‍ ആസിഫ് ഹമീദും സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഏറ്റുവാങ്ങി. ടീം മാനേജര്‍മാരായ അബ്ദുല്‍ മജീദ്, അന്‍സാര്‍ വാണിമേല്‍ തുടങ്ങിയവരും ടീമംഗങ്ങളും സംസാരിച്ചു.
ഖത്തര്‍ മലയാളി സമ്മേളനത്തോടനുബന്ധിച്ച് നടന്ന വോളിബാള്‍ ടൂര്‍ണ്ണമെന്റില്‍ ടീം ജേതാക്കളായിരുന്നു. കള്‍ച്ചറല്‍ ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ അനുമോദന പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി അബ്ദുറഹീം വേങ്ങേരി സ്വാഗതവും ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ് നന്ദിയും പറഞ്ഞു. ഷാഹിദ് കെ വി, സ്‌പോര്‍ട്‌സ് വിങ്ങ് കണ്‍വീനര്‍ മുഹ്‌സിന്‍ ഓമശ്ശേരി, ജില്ലാ സെക്രട്ടറിമാരായ റാസിഖ് എന്‍, അംജദ് കൊടുവള്ളി ജില്ലാക്കമറ്റിയംഗങ്ങളായ ആരിഫ് വടകര, റബീഅ് സമാന്‍, നജ്മല്‍ തുണ്ടിയില്‍, സൈനുദ്ദീന്‍ ബേപ്പൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

