കര്‍ട്ടന്‍ റയ്‌സറിന്റെ ‘ഇരുകാലിക്കൂട്’

Web Desk
1 Min Read

https://www.youtube.com/watch?v=c2xHrSBWk2o

തിരുവനന്തപുരം: ആനുകാലികതയ്ക്കും പുതുമയ്ക്കും മുന്‍തൂക്കം നല്‍കുന്ന കര്‍ട്ടന്‍ റയ്‌സര്‍ ഒരുക്കിയ ചെറുചിത്രമാണ് ഇരുകാലിക്കൂട്. അമേരിക്കന്‍ നാടകകൃത്തായ എഡ്വാര്‍ഡ് ആല്‍ബിയുടെ സൂ സ്റ്റോറി എന്ന കൃതിയുടെ വ്യത്യസ്ത അവതരണമാണ് ഈ ചിത്രം.

city exchange

ചുറ്റും മതിലുകള്‍ പണിതുകൊണ്ട് മറ്റുള്ളവരില്‍നിന്ന് അകലുന്ന ആധുനിക മനുഷ്യന്‍ മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ നിന്നും മാറിനില്‍ക്കാന്‍ വെമ്പുമ്പോള്‍ മൃഗശാലയിലെ മൃഗങ്ങള്‍ക്ക് തുല്യരാകയല്ലേ? നമുക്ക് മനുഷ്യരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തിനോടെങ്കിലും ബന്ധപ്പെടേണ്ടേ? ഒന്നുമില്ലെങ്കില്‍ ഒരു പട്ടിയോട്…?’ ഇരുകാലിക്കൂട്ടിലെ ജെറി എന്ന കഥാപാത്രം ചോദിക്കുന്നു.

കേവലം രണ്ടു കഥാപാത്രങ്ങളിലൂടെ മാത്രം ഉരുത്തിരിയുന്ന ഇതിവൃത്തമാണ്. കര്‍ട്ടന്‍ റയ്‌സര്‍ എന്ന അഭിനയ സ്ഥാപനത്തിന്റെ സാരഥിയായ സതീഷ് പി കുറുപ്പ് ആണ് ജെറി എന്ന കഥാപാത്രത്തിലൂടെ വിസ്മയകരമായ ഭാവ പ്രകടനങ്ങള്‍ കാഴ്ച്ചവെക്കുന്നത്. സതീഷിനോടൊപ്പമുള്ള ആദ്യകാല പ്രവര്‍ത്തകനായ രാജീവ് തുളസീധരനും പീറ്റര്‍ എന്ന കഥാപത്രത്തെ മഴിവുറ്റതാക്കുമ്പോള്‍ 46 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ അവതരണം പ്രേക്ഷകരില്‍ ജിജ്ഞാസ വളര്‍ത്തുന്നുണ്ട്.

- Advertisement -
Ad image

നാടകത്തെ ആധാരമാക്കിയുള്ള ഈ വീഡിയോ ആവിഷ്‌കരിച്ചു സംവിധാനം ചെയ്തത് ചെറു സിനിമകള്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള സതീഷ് പി കുറുപ്പ് ആണ്. നിര്‍മാണം കര്‍ട്ടന്‍ റയ്‌സര്‍. ക്യാമറയും
എഡിറ്റിംഗും ആനന്ദ് എസ് ലിന്‍ നിര്‍വഹിച്ചിരിക്കുന്നു. അനന്തകുമാര്‍, ഗോപന്‍ ചെരുവിള എന്നിവര്‍ നിര്‍മാണ സഹായികളായി. റഹിം പനവൂര്‍ ആണ് പി ആര്‍ ഒ.

The Curtain Raiser എന്ന യൂട്യൂബ് ചാനലില്‍ ഈ ചിത്രം കാണാം.

Share This Article
Leave a Comment
error: Content is protected !!