
കൊച്ചി: കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള മരുന്നുകളും ആരോഗ്യ ഉത്പന്നങ്ങളും ലഭ്യമാക്കുന്ന ദവഇന്ത്യയുടെ കൊച്ചി വിമാനത്താവളത്തിലെ സ്റ്റോര്‍ സോട്ട ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സി ഇ ഒ ഡോ. സുജിത് പോള്‍ ഉദ്ഘാടനം ചെയ്തു.

യാത്രക്കാരുടെയും പ്രാദേശിക സമൂഹത്തിന്റെയും ആരോഗ്യ, വെല്‍നസ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് പുതിയ സ്റ്റോര്‍ ലക്ഷ്യമിടുന്നത്. വിമാനത്താവളത്തില്‍ അവശ്യ മരുന്നുകളും ആരോഗ്യ ഉത്പന്നങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനാണ് പുതിയ സ്റ്റോര്‍ വഴി കമ്പനി ശ്രമിക്കുന്നത്.

ദവഇന്ത്യയുടെ രണ്ടായിരത്തിലേറെ ഉത്പന്നങ്ങള്‍ സ്റ്റോറില്‍ ലഭ്യമാകും. ജനറിക് മരുന്നുകള്‍ക്ക് പുറമെ ഡോക്ടറുടെ കുറിപ്പില്ലാതെ ലഭിക്കുന്ന ഒ ടി സി ഉത്പന്നങ്ങള്‍, പ്രഥമശുശ്രൂഷാ സാധനങ്ങള്‍, വ്യക്തിഗത വെല്‍നസ് ഉത്പന്നങ്ങള്‍, ദൈനംദിന ആരോഗ്യപരിചരണത്തിനാവശ്യമായ ഉത്പന്നങ്ങള്‍ എന്നിവയും ഇവിടെ ലഭിക്കും.
യാത്രക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ട്രാവല്‍ കിറ്റുകള്‍, വിറ്റാമിന്‍ ബി12 ഓറല്‍ സ്ട്രിപ്പുകള്‍, വെള്ളത്തില്‍ ലയിപ്പിച്ച് കഴിക്കാവുന്ന എഫര്വസന്റ് ഗുളികകള്‍, ഷീറ്റ് മാസ്കുകള്‍ തുടങ്ങിയ യാത്രാസൗഹൃദ ഉത്പന്നങ്ങളുടെ പ്രത്യേക ശ്രേണിയും സ്റ്റോറിലുണ്ടാകും.
നിലവില്‍ ഇന്ത്യയിലുടനീളം 2,900-ലേറെ ദവഇന്ത്യ ഔട്ട്ലെറ്റുകളുണ്ട്. കേരളത്തില്‍ ദവഇന്ത്യയ്ക്ക് നിലവില്‍ നൂറിനോട് അടുത്ത് ഔട്ട്ലെറ്റുകളുണ്ട്.
താങ്ങാനാവുന്ന നിരക്ക്, സൗകര്യം, എളുപ്പത്തിലുള്ള ലഭ്യത എന്നിവ സംയോജിപ്പിച്ച ആരോഗ്യപരിചരണ സംവിധാനമാണ് ദവഇന്ത്യ ലക്ഷ്യമിടുന്നത്. ഫിസിക്കല്‍ റീട്ടെയില്‍ ശൃംഖല ശക്തിപ്പെടുത്തുന്നതിനൊപ്പം ഡിജിറ്റല്‍ സാന്നിധ്യവും വിപുലീകരിച്ച് ആവശ്യസമയത്ത് ഗുണമേന്മയുള്ള ജനറിക് മരുന്നുകളും ആരോഗ്യ ഉത്പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

