ഡിഫന്‍സ് സര്‍വീസ് മദ്യവുമായി ലോട്ടറി വില്‍പ്പനക്കാരന്‍ പിടിയില്‍

Web Desk
1 Min Read

തേവര: ഡിഫന്‍സ് സര്‍വ്വീസില്‍ മാത്രം ഉപയോഗിക്കുന്ന വിദേശ മദ്യവുമായി ലോട്ടറി വില്‍പ്പനക്കാരന്‍ പിടിയില്‍. ഇയാളില്‍ നിന്ന് 18.500 ലിറ്റര്‍ മദ്യം എറണാകുളം റേഞ്ച് എക്‌സൈസ് പിടിച്ചെടുത്തു. ലോട്ടറി വില്‍പ്പന എന്ന വ്യാജേന വന്‍തോതില്‍ മദ്യം കടത്തി കൊണ്ടുവന്ന് ലോട്ടറി കടയില്‍ വച്ച് വില്‍പ്പന നടത്തി വരുകയായിരുന്നു. കൂടാതെ അതിരാവിലെ മാത്രം സമാന്തര ബാര്‍ സര്‍വ്വീസ് പോലെ പെഗ് റേറ്റിലും ഇയാള്‍ മദ്യം ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തി വന്നിരുന്നു. തേവര പണ്ഡിറ്റ് കറുപ്പൻ റോഡിൽ മാടശ്ശേരി വീട്ടിൽ രവീന്ദ്രൻ (63) ആണ് പിടിയിലായത്.

city exchange

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യക്കാരെന്ന വ്യാജേന എക്‌സൈസ് ഷാഡോ സംഘം ഇയാളെ സമീപിച്ച് കൈയോടെ പിടികൂടുകയായിരുന്നു. ഇയാള്‍ക്ക് ഡിഫന്‍സ് സര്‍വ്വീസ് മദ്യം എത്തിച്ച് കൊടുത്ത ആളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുള്ളതായും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

എറണാകുളം സിറ്റി എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ് കുമാര്‍ എസ്, സിറ്റി മെട്രോ ഷാഡോയിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍ ഡി ടോമി, വനിത ഉദ്യോഗസ്ഥരായ കെ എസ് സൗമ്യ, അനിമോള്‍ എസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

Share This Article
Leave a Comment
error: Content is protected !!