

ദോഹ: വിനോദസഞ്ചാരത്തോടൊപ്പം രാജ്യത്തിന്റെ പ്രധാന ബിസിനസ്സ് ഹബ്ബായും ലുസൈല്‍ ശ്രദ്ധേയമാകുന്നു. 2023-ന്റെ മൂന്നാം പാദത്തില്‍ അല്‍ സദ്ദിന് തൊട്ടുപിന്നാലെ ഓഫീസ് വിപണിയിലെ ഏറ്റവും ജനപ്രിയമായ സ്ഥലമാണ് ലുസൈല്‍.

ഫിഫ ലോകകപ്പ് 2022 ഫൈനല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച ലുസൈല്‍ നഗരം അഭിവൃദ്ധി പ്രാപിക്കുന്ന ബിസിനസുകള്‍ക്കും ഓഫീസുകള്‍ക്കും കൂടുതല്‍ ആവശ്യക്കാരെത്തുകയാണ്.

ഒരു ചതുരശ്ര മീറ്ററിന് ഏറ്റവും ഉയര്‍ന്ന ശരാശരി വില്‍പ്പന വെസ്റ്റ് ബേയില്‍ 105 റിയാലാണ്. തൊട്ടുപിന്നില്‍ 97 റിയാലുമായി ലുസൈലാണുള്ളത്. അല്‍ സദ്ദ്, അല്‍ മുന്‍താസ, നജ്മ, അല്‍ ഹിലാല്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഓഫീസ് വാടക 67 റിയാലിനും 80 റിയാലിനും ഇടയിലാണ്.
എങ്കിലും ദോഹയില്‍ ആവശ്യത്തേക്കാള്‍ കൂടുതല്‍ ഓഫിസ് സ്‌പേസ് ലഭ്യമാണ്. ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ അതോറിറ്റി പോലുള്ള കമ്പനികളും സ്ഥാപനങ്ങളും ലുസൈലിലേക്ക് മാറുന്നതിനാല്‍ ലുസൈലില്‍ കൂടുതല്‍ പ്രതീക്ഷയുണ്ട്.
ഓഫീസ് മാര്‍ക്കറ്റിന് സമാനമായി മാളുകള്‍ ഒഴികെ റീട്ടെയില്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന നഗരങ്ങളായി ലുസൈലും അല്‍ സദ്ദും തുടരുന്നു. ഒരു ചതുരശ്ര മീറ്ററിന് 199 റിയാല്‍ എന്ന നിരക്കില്‍ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വാടക നല്‍കുന്ന നഗരങ്ങളില്‍ ലുസൈല്‍ ഒന്നാം സ്ഥാനത്താണ് എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

